തിങ്കളാഴ്ച മുഴുവൻ അവരെ പാർലമെന്റിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ചെയ്ത പ്രവർത്തിയിൽ ക്ഷമാപണം നടത്താത്തിനാൽ സെൻസർ പ്രമേയം പാർലമെന്റ് പാസാക്കി. തുടർച്ചയായ ഏഴ് സെനറ്റ് സിറ്റിംഗ് ദിവസങ്ങളിൽ നിന്ന് അവരെ വിലക്കുകയും ചെയ്തു. അടുത്തകാലത്ത് ഒരു സെനറ്ററിനെതിരേ ഓസ്‌ട്രേലിയൻ പാർലമെന്റിൽ സ്വീകരിക്കുന്ന ഏറ്റവും കഠിനമായ ശിക്ഷകളിലൊന്നാണിത്. അടുത്ത വർഷം ഫെബ്രുവരിയിൽ പാർലമെന്റ് സമ്മേളനം നടത്തുമ്പോഴും പൗളിൻറെ സസ്‌പെൻഷൻ തുടരും.
2028ൽ നടക്കാനിരിക്കുന്ന അടുത്ത തിരഞ്ഞെടുപ്പിൽ സെനറ്റിലെ സഹപ്രവർത്തകർ അല്ല മറിച്ച് വോട്ടർമാരാണ് തന്നെ വിലയിരുത്തുന്നതെന്ന് പൗളിൻ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
advertisement
''അവർക്ക് ബുർഖ നിരോധിക്കാൻ താത്പര്യമില്ലായിരുന്നു. എന്നിട്ടും പാർലമെന്റിൽ അത് ധരിക്കാനുള്ള അവകാശം അവർ എനിക്ക് നിഷേധിച്ചു. പാർലമെന്റിൽ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ഒരു നിയമവുമില്ല, എന്നിട്ടും എനിക്ക് അത് ധരിക്കാൻ അനുവാദമില്ല. അതിനാൽ എനിക്കെതിരായ നടപടി കപടതയായാണ് എനിക്ക് തോന്നുന്നത്,'' പൗളിൻ പറഞ്ഞു.
2017ലും സമാനമായ രീതിയിൽ സെനറ്റിൽ ബുർഖ ധരിച്ച് അവർ പ്രതിഷേധിച്ചിരുന്നു. എന്നാൽ, അവർ അന്ന് ശിക്ഷിക്കപ്പെട്ടിരുന്നില്ല.
ഓസ്‌ട്രേലിയൻ സർക്കാരിന്റെ സെനറ്റിലെ നേതാവും മലേഷ്യൻ വംശജയുമായ പെന്നി വോംഗ് ചൊവ്വാഴ്ച വിമർശന പ്രമേയം അവതരിപ്പിച്ചു. ബുർഖ ധരിച്ച് പ്രതിഷേധിച്ചതിലൂടെ 2.8 കോടി ജനസംഖ്യയുള്ള ഓസ്‌ട്രേലിയയിലെ ഏകദേശം പത്ത് ലക്ഷം പേരുടെ വിശ്വാസത്തെ പൗളിൻ പരിഹസിക്കുകയും നന്ദിക്കുകയുമാണ് ചെയ്തതെന്ന് വോംഗ് പറഞ്ഞു
''സെനറ്റർ പോളിന്റെ വെറുപ്പുനിറഞ്ഞതും ഗൗരവമില്ലാത്തതുമായ പ്രകടനങ്ങൾ നമ്മുടെ സാമൂഹിക ഘടനയെ കീറിമുറിക്കുന്നു. അത് ഓസ്‌ട്രേലിയയെ ദുർബലപ്പെടുത്തുന്നതായി ഞാൻ വിശ്വസിക്കുന്നു,'' വോംഗ് സെനറ്റിൽ പറഞ്ഞു. താനും അഫ്ഗാനിസ്ഥാനിൽ ജനിച്ച ഫാത്തിമ പേമാനും മാത്രമാണ് സെനറ്റിലെ മുസ്ലീങ്ങളെന്ന് പാക് വംശജയായ മെഹ്‌റീൻ ഫാറൂഖി പറഞ്ഞു.
എന്നാൽ, ഹിജാബ് പതിവായി ധരിക്കുന്ന ഫാത്തിമ പേമാൻ ചൊവ്വാഴ്ച സെനറ്റിൽ സംസാരിച്ചില്ല. ബുർഖ ഉപയോഗിക്കുന്നത് ''അപമാനകരവും'' ''ലജ്ജാകരവുമാണ്'' തിങ്കളാഴ്ച അവർ പൗളിനോട് പറഞ്ഞു.
ഫാറൂഖിയോട് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം പൗളിൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. എന്നാൽ ഈ പ്രവർത്തിയിലൂടെ പൗളിൻ വംശീയ വിവേചന വിരുദ്ധ നിയമം ലംഘിച്ചുവെന്ന് കഴിഞ്ഞ വർഷം ഒരു ജഡ്ജി വിധിച്ചിരുന്നു.
മുസ്ലീങ്ങളെയും കുടിയേറ്റക്കാരെയും ന്യൂനപക്ഷങ്ങളെയും നിരന്തരം അധിക്ഷേപിക്കുന്ന ഒരു പെരുമാറ്റരീതിയുടെ ഭാഗമായാണ് പൗളിൻ ബുർഖ ധരിക്കുന്നതെന്ന് ഓസ്‌ട്രേലിയൻ ഫെഡറേഷൻ ഓഫ് ഇസ്ലാമിക് കൗൺസിലിന്റെ അഭിഭാഷ സംഘടനാ പ്രസിഡന്റ് റതേബ് ജീനിഡ് ഒരു പ്രസ്താവനയിൽ അറിയിച്ചു.
