പ്രാദേശിക പോലീസ് സ്റ്റേഷനുകൾ, സൈനിക വാഹനവ്യൂഹങ്ങൾ, പ്രധാന ഹൈവേകളിലെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ ലക്ഷ്യം വച്ചാണ് ആക്രമണങ്ങൾ നടന്നതെന്ന് ബിഎൽഎയുടെ വക്താവ് ജിയാൻഡ് ബലൂച്ചിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ആക്രമണങ്ങളെക്കുറിച്ചുള്ള വിശദമായ പ്രസ്താവന ഉടൻ തന്നെ മാധ്യമങ്ങൾക്ക് നൽകുമെന്ന് ബിഎൽഎ വക്താവ് വ്യക്തമാക്കി.
വർഷങ്ങളായുള്ള പാകിസ്ഥാൻ ഭരണകൂടത്തിന്റെ സാമ്പത്തിക ചൂഷണത്തുനും, സൈനിക അടിച്ചമർത്തലിനും രാഷ്ട്രീയ അരികുവൽക്കരണത്തിനും എതിരെ പോരാടുന്ന വിഘടനവാദ പ്രസ്ഥാനങ്ങളുടെ കേന്ദ്രമാണ് ബലൂചിസ്ഥാൻ. പ്രാദേശിക ജനങ്ങൾക്ക് പ്രയോജനം ചെയ്യാതെ പ്രദേശത്തെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുന്നതിനെതിരെയും ബലൂച് അവകാശങ്ങൾ സർക്കാർ നിഷേധിക്കുന്നതിനെതിരെയുമാണ് ബലൂച് ലിബറേഷൻ ആർമിയുടെ പോരാട്ടം.
advertisement
പാകിസ്ഥാൻ സുരക്ഷാ സേനയും രഹസ്യാന്വേഷണ ഏജൻസികളും വർഷങ്ങളായി ആയിരക്കണക്കിന് ബലൂച് ആക്ടിവിസ്റ്റുകളെയും, വിദ്യാർത്ഥികളെയും, പത്രപ്രവർത്തകരെയും, രാഷ്ട്രീയ പ്രവർത്തകരെയും തട്ടിക്കൊണ്ടുപോകുകയോ കൊലപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചിനെയും ആംനസ്റ്റി ഇന്റർനാഷണലിനെയും ഉദ്ധതിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.