ജോ ബൈഡന്റെ വസിതിയിൽ വച്ചുണ്ടായ കൂടിക്കാഴ്ചയെ കുറിച്ച് ഇരുവരും സോഷ്യൽ മീഡിയയിലൂടെയാണ് അറിയിച്ചത്. 'ഇന്ത്യയുമായുള്ള അമേരിക്കയുടെ പങ്കാളിത്തം ചരിത്രത്തിലെ ഏത് സമയത്തേക്കാളും ഇപ്പോൾ കൂടുതൽ ശക്തവും ചലനാത്മകവുമാണ്. പ്രധാനമന്ത്രി മോദി, നമ്മൾ ഒരുമിച്ച് ഇരിക്കുമ്പോഴെല്ലാം, സഹകരണത്തിനുള്ള പുതിയ മേഖലകൾ കണ്ടെത്താനുള്ള നമ്മുടെ കഴിവിൽ ഞാൻ അദ്ഭുതപ്പെടാറുണ്ട്. ഇന്നും അതിൽനിന്ന് വ്യത്യസ്തമായിരുന്നില്ല.'- ജോ ബൈഡൻ എക്സിൽ കുറിച്ചു.
'ഡെലവെയറിലെ ഗ്രീൻവില്ലിലുള്ള അദ്ദേഹത്തിൻ്റെ വസതിയിൽ ആതിഥേയത്വം വഹിച്ചതിന് പ്രസിഡൻ്റ് ബൈഡന് ഞാൻ നന്ദി പറയുന്നു. ഞങ്ങളുടെ ചർച്ചകൾ വളരെ ഫലപ്രദമായിരുന്നു. യോഗത്തിൽ പ്രാദേശികവും ആഗോളവുമായ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു.'- നരേന്ദ്ര മോദി കുറിച്ചു.
മോദിക്കൊപ്പം വിദേശകാര‍്യമന്ത്രി എസ്.ജയശങ്കർ, വിദേശകാര‍്യ സെക്രട്ടറി വിക്രം മിശ്രി, യുഎസിലെ ഇന്ത‍്യൻ അംബാസഡർ വിനയ് മോഹൻ ക്വാട്റ എന്നിവരുമുണ്ടായിരുന്നു.