AI മനുഷ്യരുടെ ജോലികൾക്ക് പകരമാകില്ലെന്നും എന്നാൽ അത് തൊഴിൽ സാഹചര്യങ്ങളിൽ എന്നെന്നേക്കുമായി ചില മാറ്റങ്ങൾ വരുത്തിയേക്കുമെന്ന് 68കാരനായ ബിൽ ഗേറ്റ്സ് പറഞ്ഞു. 45 മിനിറ്റ് നീണ്ട സംഭാഷണത്തിൽ ബിൽ ഗേറ്റ്സ് എഐയും മറ്റ് സാങ്കേതികവിദ്യകളും എങ്ങനെ ജീവിതത്തെ നല്ല രീതിയിൽ മാറ്റുമെന്നതിനെക്കുറിച്ച് സംസാരിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യരുടെ ജോലികൾക്ക് ഭീഷണിയാകുമോ എന്ന് നോഹ ചോദിച്ചപ്പോൾ മനുഷ്യർക്ക് "ഇത്രയും കഠിനാധ്വാനം ചെയ്യേണ്ടാത്ത" ഒരു കാലം വരുമെന്ന് ഗേറ്റ്സ് മറുപടി പറഞ്ഞു.
Also Read-ദുബായിയോളം വലിപ്പമുള്ള മഞ്ഞുമല; 30 വർഷങ്ങൾക്ക് ശേഷം ചലിച്ചു തുടങ്ങി
advertisement
ആഴ്‌ചയിൽ മൂന്ന് ദിവസം മാത്രം ജോലി ചെയ്യേണ്ട ഒരു അവസരം ഉണ്ടായാൽ അത് നല്ലതല്ലേ എന്നും അദ്ദേഹം പറഞ്ഞു. യന്ത്രങ്ങൾ തന്നെ ഭക്ഷണവും മറ്റും തയ്യാറാക്കുന്ന ഒരു ലോകം ഉണ്ടാകുമെന്നും ബിൽ ഗേറ്റ്സ് കൂട്ടിച്ചേർത്തു.
ബിൽ ഗേറ്റ്സ് മുമ്പും പല അഭിമുഖങ്ങളിലും ബ്ലോഗുകളിലും എഐയുടെ അപകടസാധ്യതകളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്. ജൂലൈയിൽ അദ്ദേഹം എഐയുടെ അപകടസാധ്യതകളെക്കുറിച്ച് സംസാരിച്ചിരുന്നു.
"വ്യാവസായിക വിപ്ലവം പോലെ അത്ര വലുതല്ല എഐയുടെ ഉത്ഭവം. എന്നാൽ കംമ്പ്യൂട്ടറുകളുടെ കണ്ടുപിടിത്തം പോലെ വളരെ പ്രാധാന്യമുള്ളതാണ് താനും. തൊഴിലുടമകളും ജീവനക്കാരും ഇതിനോട് പൊരുത്തപ്പെടേണ്ടതുണ്ടെന്നും" അദ്ദേഹം പറഞ്ഞിരുന്നു.
തെറ്റായ വിവരങ്ങൾ, ഡീപ്ഫേക്കുകൾ, സുരക്ഷാ ഭീഷണികൾ, തൊഴിൽ വിപണിയിലെ മാറ്റങ്ങൾ എന്നിവയുൾപ്പെടെ എഐയുടെ അപകടസാധ്യതകൾ അദ്ദേഹം ചൂണ്ടിക്കാട്ടി.
"തൊഴിൽ വിപണിയിൽ ഒരു പുതിയ സാങ്കേതികവിദ്യ വലിയ മാറ്റത്തിന് കാരണമാകുന്നത് ഇതാദ്യമല്ല. വ്യാവസായിക വിപ്ലവം പോലെ നാടകീയമായിരിക്കില്ല എഐയുടെ സ്വാധീനം. എന്നാൽ ഇത് കംമ്പ്യൂട്ടറുകളുടെ കടന്നു വരവ് പോലെ വലുതായിരിക്കുമെന്നും" അദ്ദേഹം പറഞ്ഞു.
"എനിക്ക് തോന്നുന്ന മറ്റൊരു കാര്യം എഐയുടെ ഭാവി പലരും കരുതുന്നത് പോലെ ഭയാനകമായിരിക്കില്ലെന്നും അപകടസാധ്യതകൾ ഉണ്ടായേക്കാം എന്നാൽ അവ കൈകാര്യം ചെയ്യാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.