TRENDING:

Breaking News | എഴുത്തുകാരൻ സൽമാൻ റഷ്ദി അമേരിക്കയിൽ ആക്രമിക്കപ്പെട്ടു

Last Updated:

ആക്രമണത്തില്‍ അദ്ദേഹത്തിന്  കുത്തേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രശസ്ത എഴുത്തുകാരന്‍ സൽമാൻ റഷ്ദിക്ക് നേരെ ന്യൂയോര്‍ക്കില്‍ ആക്രമണം. ന്യൂയോര്‍ക്കിലെ ഷടാക്വ ഇന്‍സ്റ്റിട്യൂഷനില്‍ സംസാരിക്കവെ സ്‌റ്റേജിലായിരുന്നു ആക്രമണം. പ്രഭാഷണത്തിന് മുന്നോടിയായി അദ്ദേഹത്തെ പരിചയപ്പെടുത്തുന്നതിനിടയില്‍ അക്രമി സ്റ്റേജിലേക്ക് അതിക്രമിച്ച് കയറി റഷ്ദിയെ ആക്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.. ആക്രമണത്തെ തുടര്‍ന്ന് സല്‍മാന്‍ റഷ്ദി നിലത്ത് വീണു. അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തില്‍ അദ്ദേഹത്തിന്  കുത്തേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സല്‍മാന്‍ റഷ്ദിയുടെ 'സറ്റാനിക് വേഴ്‌സസ്' എന്ന പുസ്തകത്തിന്റെ പേരില്‍ 1980 മുതല്‍ അദ്ദേഹത്തിന് ഭീഷണിയുണ്ടായിരുന്നു. 1988-ല്‍ മതനിന്ദ ആരോപിച്ച് ഇറാന്‍ പുസ്തകം നിരോധിക്കുകയും ചെയ്തിരുന്നു. സല്‍മാന്‍ റഷ്ദിയെ കൊലപ്പെടുത്തുന്നവര്‍ക്ക് ഇറാന്‍ 3 മില്യണ്‍ ഡോളര്‍ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
Breaking News | എഴുത്തുകാരൻ സൽമാൻ റഷ്ദി അമേരിക്കയിൽ ആക്രമിക്കപ്പെട്ടു
Open in App
Home
Video
Impact Shorts
Web Stories