ഫ്രാന്‍സില്‍ പ്രഥമ വനിതയായ ബ്രിജിറ്റ് മാക്രോണിനെതിരെ ജെന്‍ഡര്‍ ഗൂഢാലോചന നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ബ്രിജിറ്റ് സ്ത്രീയല്ലെന്നും പുരുഷനായിട്ടാണ് ജനിച്ചതെന്നുമാണ് തന്റെ വിശ്വാസമെന്ന് യുഎസിലെ തീവ്ര വലതുപക്ഷ ആശയപ്രചാരകയും രാഷ്ട്രീയ നിരൂപകയുമായ കാന്‍ഡസ് ഓവന്‍സ് പ്രചരിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിനെതിരെ ദമ്പതികള്‍ മാനനഷ്ടകേസ് നല്‍കിയിരിക്കുകയാണ്.
ഇതോടെ താന്‍ സ്ത്രീയാണെന്നും ട്രാന്‍സ് സ്ത്രീ അല്ലെന്നും തെളിയിക്കാന്‍ നിര്‍ബന്ധിതയായിരിക്കുകയാണ് ബ്രിജിറ്റ് മാക്രോണ്‍. ഇതിനായി ശാസ്ത്രീയ തെളിവുകളും ഫോട്ടോകളും കോടതിയില്‍ ഹാജരാക്കാന്‍ അവര്‍ പദ്ധതിയിടുന്നതായാണ് അഭിഭാഷകന്റെ വെളിപ്പെടുത്തല്‍. തന്റെ ഭാര്യ ഗര്‍ഭിണിയായതിന്റെയും കുട്ടികളെ വളര്‍ത്തുന്നതിന്റെയും ചിത്രങ്ങള്‍ ഫ്രഞ്ച് പ്രസിഡന്റ് കോടതിയില്‍ ഹാജരാക്കുമെന്നാണ് അഭിഭാഷകന്‍ പറയുന്നത്.
advertisement
"ഇവര്‍ ലോക വേദിയില്‍ വളരെ പ്രധാനപ്പെട്ടവരാണ്. പക്ഷേ, അവരും മനുഷ്യരാണ്. അവരുടെ ഐഡന്റിന്റികളെ കുറിച്ച് ലോകത്തോട് കള്ളം പ്രചരിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയതിനും ക്രിമിനല്‍ പ്രവൃത്തികള്‍ ചെയ്തതും കുറ്റകരമാണ്. ഇത്തരത്തിലുള്ള തെളിവുകള്‍ സമര്‍പ്പിക്കാന്‍ സ്വയം നിര്‍ബന്ധിതരാകുന്നു എന്നത് അവിശ്വസനീയമാംവിധം അസ്വസ്ഥത സൃഷ്ടിക്കുന്നു. അവര്‍ക്ക് ഇത് വളരെ വേദനയുണ്ടാക്കുന്നുണ്ട്", ക്ലെയര്‍ ബിബിസി/യിൽ പോഡ്‍കാസ്റ്റിൽ സംസാരിക്കുമ്പോൾ പറഞ്ഞു.
വിചിത്രമായ ആരോപണങ്ങള്‍ ആരംഭിച്ചതിങ്ങനെ
2017-ലാണ് ബ്രിജിറ്റ് മാക്രോണിനെതിരെ അവർ സ്ത്രീയല്ലെന്ന തരത്തിൽ ആരോപണം ഉയരുന്നത്. നതാച്ച റേ എന്ന ബ്ലോഗര്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യ തന്റെ സഹോദരന്‍ ജീന്‍ മൈക്കല്‍ ട്രോഗ്നിയസ് ആണെന്ന് യൂട്യൂബ് വീഡിയോയില്‍ അവകാശപ്പെട്ടതോടെയാണ് ഈ ആരോപണങ്ങള്‍ വരുന്നത്. അദ്ദേഹം തന്റെ ജെന്‍ഡറും പേരും മാറ്റിയെന്നും ബ്ലോഗര്‍ പറഞ്ഞു. 2021-ല്‍ അമാന്‍ഡിന്‍ റോയിയുമായുള്ള അഭിമുഖത്തിലും നതാച്ച ഇത് ആവര്‍ത്തിച്ചു. 2022-ലെ ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുമ്പ് ഈ വീഡിയോ വൈറലായി.
ഓണ്‍ലൈനില്‍ ഈ കിംവദന്തികള്‍ പ്രചരിച്ചതോടെ മാക്രോണ്‍ ദമ്പതികള്‍ ബ്ലോഗര്‍ക്കും റോയിക്കും എതിരെ മാനനഷ്ട കേസ് കൊടുത്തു. 2024 സെപ്റ്റംബറില്‍ ഇവരെ കുറ്റക്കാരായി കണ്ടെത്തിയെങ്കിലും 2025 ജൂലായില്‍ പാരീസ് അപ്പീല്‍ കോടതി വിധി റദ്ദാക്കി.
2024-ലാണ് കാന്‍ഡസ് ഓവന്‍സ് ബ്രിജിറ്റ് മാക്രോണ്‍ സ്ത്രീയല്ലെന്ന ആരോപണങ്ങള്‍ ആവർത്തിക്കുന്നത്. ഫ്രാന്‍സിന്റെ പ്രഥമ വനിത ഒരു പുരുഷനാണെന്ന തരത്തില്‍ കാന്‍ഡസ് പ്രചാരണം അഴിച്ചുവിട്ടു. ഈ വര്‍ഷം ജൂലായില്‍ കാന്‍ഡസ് ഓവന്‍സിനെതിരെയും ബ്രിജിറ്റ് മാനനഷ്ട കേസ് നല്‍കി. പിആര്‍ തന്ത്രമെന്നാണ് ഈ കേസിനെ ഓവന്‍സ് വിശേഷിപ്പിച്ചത്. ബ്രിജിറ്റ് മാക്രോണ്‍ വിഡ്ഡിയാണെന്നും പറഞ്ഞു.
ഇമ്മാനുവല്‍ മാക്രോണിന് ഇപ്പോള്‍ 47 വയസ്സും ബ്രിജിറ്റ് മാക്രോണിന് 72 വയസ്സുമാണ് പ്രായം. ഹൈസ്‌കൂളില്‍ വെച്ചാണ് അധ്യാപികയായ ബ്രിജിറ്റിനെ വിദ്യാര്‍ത്ഥിയായ ഇമ്മാനുവല്‍ മാക്രോണ്‍ പരിചയപ്പെടുന്നത്. അവർ തമ്മിലുള്ള ബന്ധം വളർന്നു. അന്ന് അവര്‍ മൂന്ന് കുട്ടികളുടെ അമ്മയായിരുന്നു. 2007-ലാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്.