സൺലൈഫ് പുറത്ത് വിട്ട റിപ്പോർട്ടുകൾ പ്രകാരം 2023 ൽ സംസ്കാര ചടങ്ങുകൾക്കുള്ള ചെലവ് 10 ലക്ഷം രൂപയായി ഉയർന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ചെലവാണിത്. 21 ദിവസങ്ങൾ വരെ മാത്രമാണ് മൃതദേഹം ആശുപത്രിയിൽ സൂക്ഷിക്കാൻ അനുമതിയുള്ളത്. ശേഷം ബന്ധപ്പെട്ടവർ മൃതദേഹം ഏറ്റെടുക്കുകയും ചടങ്ങുകൾ പൂർത്തിയാക്കുകയും വേണം. എന്നാൽ സംസ്കാര ജോലികൾ ചെയ്യുന്നവർക്കായി ആകെ തുകയുടെ പകുതി വരെ മുൻകൂറായി നൽകണമെന്നതാണ് കുടുംബങ്ങളെ വിഷമിപ്പിക്കുന്നത്.
നാല് ലക്ഷം രൂപയോളമാണ് ഒരു ശവസംസ്കാര ചടങ്ങിന്റെ ശരാശരി ചെലവ്. ചെലവ് കുറഞ്ഞ രീതിയിൽ ചടങ്ങുകൾ നടത്താൻ കുടുംബങ്ങൾ ശ്രമിക്കുന്നുണ്ട്. പലപ്പോഴും കുടുംബങ്ങളെ കടക്കെണിയിലേക്കും ബന്ധങ്ങളുടെ പിളർപ്പിലേക്കും വരെ ഈ വർധിച്ച ചെലവുകൾ നയിക്കുന്നുവെന്നാണ് വിവരം. ഡിപ്പാർട്മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻ (ഡിഡബ്ല്യൂപി) നൽകുന്ന സർക്കാർ ഗ്രന്റുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എല്ലാവരും അതിന് അർഹരല്ല. ഇനി അർഹത ഉള്ളവർക്ക് പണം ലഭിക്കാൻ മൂന്ന് മുതൽ ആറ് മാസം വരെ കാലതാമസവും നേരിടേണ്ടി വരികയും ചെയ്യുന്നുണ്ട്.
advertisement