TRENDING:

സൗദി കിരീടവകാശിയെ ക്ഷണിച്ച് യുകെ; ഈ വർഷം അവസാനം സന്ദര്‍ശനത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്

Last Updated:

ഒക്ടോബര്‍ - നവംബര്‍ മാസങ്ങളിലായിരിക്കും സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സൗദി അറേബ്യന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ രാജ്യ സന്ദര്‍ശനത്തിനായി ക്ഷണിച്ച് ബ്രിട്ടണ്‍. ദി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം ഈ വർഷം അവസാനമായിരിക്കും സന്ദർശനം. അതായത് ഒക്ടോബര്‍ – നവംബര്‍ മാസങ്ങളിലായിരിക്കും സന്ദര്‍ശനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം സല്‍മാന്‍ രാജകുമാരനെ രാജ്യത്തേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചതായും ചില റിപ്പോർട്ടുകളുണ്ട്.
സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍
സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍
advertisement

Also read- പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ആദരമായി ഫ്രാന്‍സിന്റെ പരമോന്നത ബഹുമതി ‘ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ലീജിയണ്‍’

എന്നാല്‍ ഇതേപ്പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ വെളിപ്പെടുത്താറായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ യുകെ സന്ദര്‍ശനം സംബന്ധിച്ച റോയിട്ടേഴ്‌സിന്റെ ചോദ്യത്തോട് ബ്രിട്ടീഷ് സര്‍ക്കാര്‍ വക്താവ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നിരവധി യുകെ മന്ത്രിമാർ ഇടക്കാലത്തു സൗദി അറേബ്യ സന്ദർശിച്ചിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

(Summary: The British government reportedly invited Saudi Crown Prince Mohammed bin Salman to London. The visit is expected to take place in October or November.)

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
സൗദി കിരീടവകാശിയെ ക്ഷണിച്ച് യുകെ; ഈ വർഷം അവസാനം സന്ദര്‍ശനത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്
Open in App
Home
Video
Impact Shorts
Web Stories