കടല്‍ത്തീര റിസോര്‍ട്ടിലെത്തിയതായിരുന്നു നാതിയും സുഹൃത്തും. തുടർന്ന് വാഹനം താഴെ പാര്‍ക്ക് ചെയ്ത് നാതി മുകളിലേക്ക് കയറിപ്പോവുകയും സുഹൃത്ത് വിഡിയോ പകര്‍ത്തുന്നതിനായി താഴെ തന്നെ നില്‍ക്കുകയും ചെയ്തു. കൗണ്ട് ഡൗണിന് പിന്നാലെ മുകളില്‍ നിന്നും നാതി ചാടിയെങ്കിലും ഈ സമയത്ത് പാരഷൂട്ട് തുറന്ന് പ്രവര്‍ത്തിച്ചില്ല. ഇതോടെ നിലതെറ്റിയ നാതി താഴേക്ക് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്ത് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വൈദ്യചികിത്സ നൽകിയെങ്കിലും തല്‍ക്ഷണം യുവാവ് മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
advertisement
നാതി മുന്‍പ് പലവട്ടം ഇതേ കെട്ടിടത്തില്‍ നിന്ന് ആകാശച്ചാട്ടം നടത്തിയെന്നാണ് റിപ്പോർട്ട്. ഈ സമയത്തോക്കെ താഴെ കൂടി നടന്നുപോകുന്നവര്‍ക്ക് ബുദ്ധിമുട്ടായിട്ടുണ്ടെന്നും ഹോട്ടലിലെ സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനു മുൻപും താന്‍ നടത്തിയ ആകാശച്ചാട്ടങ്ങളുടെ വിഡിയോ മുന്‍പും നാതി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. അപകടത്തിന്‍റെ വിവരം നാതിയുടെ കുടുംബത്തെ അറിയിക്കുന്നതിനായി പൊലീസ് എംബസിക്ക് കൈമാറി.