'ലോകത്തിന് എന്ത് മാറ്റം വരുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ ആ മാറ്റമാവുക' ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ അനശ്വര വാക്കുകളാണിത്. അദ്ദേഹത്തിന്‍റെ ജീവിത യാത്രയ്ക്ക് ആദരവായും 151-ാം ജന്മദിനം ആഘോഷിക്കുന്നതിനായും പ്രത്യേക എൽഇഡി ഷോ സമർപ്പിക്കുകയാണ്' ബുർജ് ഖലീഫ ഔദ്യോഗിക
ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഇന്ത്യ രാഷ്ട്രപിതാവിന്‍റെ 151-ാം ജന്മദിനം ആഘോഷിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ പലയിടത്തും ലളിതമായി ആയിരുന്നു ചടങ്ങുകൾ. ഡൽഹിയിൽ മഹാത്മയുടെ സമാധി സ്ഥലമായ രാജ്ഘട്ടിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് അടക്കമുള്ള പ്രമുഖർ ആദരം അർപ്പിക്കാനെത്തിയിരുന്നു. ഇതിന് പുറമെ വിവിധ സംസ്ഥാനങ്ങളിലും അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 03, 2020 12:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
Gandhi Jayanti | മഹാത്മയ്ക്ക് ആദരം; ഗാന്ധി ജയന്തി ദിനത്തിൽ ബുർജ് ഖലീഫയിൽ പ്രകാശമായി മഹാത്മാ ഗാന്ധി