TRENDING:

India-Canada Row| കാനഡ – ഇന്ത്യ തർക്കത്തിനിടെ മഹീന്ദ്ര കാനഡയിലെ ബിസിനസ് അവസാനിപ്പിച്ചു

Last Updated:

മുംബൈ ആസ്ഥാനമായുള്ള വാഹന നിർമ്മാതാക്കളായ മഹീന്ദ്രയ്ക്ക് 11.18 ശതമാനം ഓഹരിയാണ് കനേഡിയൻ കമ്പനിയായ റേസൺ എയറോസ്പേസിലുള്ളത്. ഇത് സ്വമേധയാ അവസാനിപ്പിക്കുന്നതിനാണ് കമ്പനി അപേക്ഷ നൽകിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെ, കാനഡയിലെ ബിസിനസ് അവസാനിപ്പിക്കുന്നതായി ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. മഹീന്ദ്രയുടെ കാനഡയിലെ അനുബന്ധ കമ്പനിയായ റേസൺ എയറോസ്പേസ് കോർപ്പറേഷന്റെ പ്രവർത്തനമാണ് കമ്പനി അവസാനിപ്പിക്കുന്നത്. ഈ തീരുമാനം സോഷ്യൽ മീഡിയയിൽ നിരവധി അഭ്യൂഹങ്ങൾക്കിടയാക്കി. എന്നാൽ പ്രവർത്തനം നിർത്താനുള്ള കൃത്യമായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രസ്താവനകളും നടത്തിയിട്ടില്ല.
ആനന്ദ് മഹീന്ദ്ര
ആനന്ദ് മഹീന്ദ്ര
advertisement

മുംബൈ ആസ്ഥാനമായുള്ള വാഹന നിർമ്മാതാക്കളായ മഹീന്ദ്രയ്ക്ക് 11.18 ശതമാനം ഓഹരിയാണ് കനേഡിയൻ കമ്പനിയായ റേസൺ എയറോസ്പേസിലുള്ളത്. ഇത് സ്വമേധയാ അവസാനിപ്പിക്കുന്നതിനാണ് കമ്പനി അപേക്ഷ നൽകിയത്.

Also Read- India-Canada Row| ഇന്ത്യ ആവശ്യപ്പെട്ടത് അറസ്റ്റ്; ഹര്‍ദീപ് സിങ് നിജ്ജാറിന് കാനഡ നൽകിയത് പൗരത്വം

2023 സെപ്തംബർ 20-ന് പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് കാണിച്ചുകൊണ്ടുള്ള നോട്ടീസ് റേസണ് ലഭിച്ചിരുന്നു. കൂടാതെ 2023 സെപ്റ്റംബർ 20 മുതൽ മഹീന്ദ്ര, കമ്പനിയുടെ അസോസിയേറ്റ് അല്ലെന്നും, നോട്ടീസിൽ പറയുന്നുണ്ട്.

advertisement

റേസൺ എയറോസ്പേസ് പ്രവർത്തനം അവസാനിപ്പിക്കുന്ന വിവരം പുറത്തുവന്നതിന് പിന്നാലെ, ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരികൾ 1.93 ശതമാനം ഇടിഞ്ഞ് 1,602.55 രൂപയായി.

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഇന്ത്യ തീവ്രവാദിയെന്ന് മുദ്രകുത്തിയ, കനേഡിയൻ പൗരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന ആരോപണം ആവർത്തിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന കാരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ ഇന്ത്യ ഈ ആരോപണം നിരസിച്ചു. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ ഒരു വിവരവും പങ്കുവെച്ചിട്ടില്ലെന്ന് സർക്കാർ അറിയിച്ചു. കാനഡയുമായുള്ള നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ കനേഡിയൻ പൗരൻമാർക്ക് വിസ നൽകുന്നത് ഇന്ത്യ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു.

advertisement

ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്നാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞത്. ഇതിനുള്ള തെളിവ് രാജ്യാന്തര രഹസ്യാന്വേഷണ കൂട്ടായ്മ നൽകിയതായും കാനഡ അവകാശപ്പെട്ടു. മാത്രമല്ല, നേരിട്ടും അല്ലാതെയും തെളിവു ശേഖരിച്ചതായും കാനഡ വ്യക്തമാക്കി. കനേഡിയൻ അന്വേഷണ ഏജൻസികളുടെ കണ്ടെത്തലുകളെ ഡൽഹി ഗൗരവത്തോടെ കാണണമെന്നും ട്രൂഡോ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, തെളിവ് ഇപ്പോൾ കൈമാറാനാകില്ലെന്നും വിശദമായ അന്വേഷണത്തിനു ശേഷമേ തെളിവു കൈമാറാനാകൂ എന്നുമാണ് കാനഡയുടെ നിലപാട്. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയർത്തുന്ന ആരോപണ പ്രത്യാരോപണങ്ങൾ ഇന്ത്യ -കാനഡ ബന്ധം കൂടുതൽ മോശമാക്കുന്നതിനിടെയാണ് കാനഡ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന സൂചനകൾ വരുന്നത്. വിട്ടുവീഴ്ചയ്ക്കില്ലെന്ന തീരുമാനത്തിൽ ഇന്ത്യയും ഉറച്ചു നിൽക്കുകയാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
India-Canada Row| കാനഡ – ഇന്ത്യ തർക്കത്തിനിടെ മഹീന്ദ്ര കാനഡയിലെ ബിസിനസ് അവസാനിപ്പിച്ചു
Open in App
Home
Video
Impact Shorts
Web Stories