ബീജിംഗ്, ധാക്ക, വിയന്ന, ജനീവ എന്നിവിടങ്ങളിൽ ഇന്ത്യക്കായി ദിനേശ് കെ പട്‌നായിക്ക് സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൊറോക്കോ, കംബോഡിയ എന്നിവിടങ്ങളിലെ മുൻ ഇന്ത്യൻ അംബാസഡറും ലണ്ടനിലെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുമായിരുന്നു . ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ ഡയറക്ടർ ജനറലും കൂടിയായിരുന്നു അദ്ദേഹം.
അതേസമയം, ഇന്ത്യയിലെ ഹൈക്കമ്മീഷണറായി ക്രിസ്റ്റഫർ കൂട്ടറിനെ നിയമിച്ചതായി കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദ് പ്രഖ്യാപിച്ചു. ന്യൂഡൽഹിയുമായുള്ള നയതന്ത്ര ഇടപെടൽ കൂടുതൽ ആഴത്തിലാക്കുന്നതിനും ഉഭയകക്ഷി സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള കാനഡയുടെ ഘട്ടം ഘട്ടമായുള്ള സമീപനത്തെയാണ് പുതിയ നിയമനം പ്രതിഫലിപ്പിക്കുന്നതെന്ന് അനിത ആനന്ദ് പറഞ്ഞു.
advertisement
ഈ വർഷം ജൂണിൽ ആൽബർട്ടയിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയെ തുടർന്നാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ ഹൈക്കമ്മീഷണർമാരെ നിയമിക്കുന്ന പ്രക്രിയ ആരംഭിച്ചതെന്നാണ് റിപ്പോർട്ട്.