ദിവസവും നാല് മണിക്കൂർ വരെ സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തിനായി താൻ ചിലവഴിക്കുമായിരുന്നു പിന്നീട് അത് ബോധപൂർവം രണ്ട് മണിക്കൂറായി കുറച്ചെങ്കിലും തന്റെ ഉറക്കത്തെയും ഉല്പാദനക്ഷമതയെയും വല്ലതെ സ്വാധീനിച്ചുവെന്ന് അദ്ദേഹം പരാതിയിൽ പറയുന്നു.ഇത് ചില പ്രത്യേക വ്യക്തികൾ മാത്രം നേരിടുന്ന പ്രശ്നമല്ലെന്നും വ്യാപകമായ പ്രശ്നമാണെന്നും അതുകൊണ്ട് എല്ലാവർക്കും വേണ്ടിയാണ് നിയമനടപടിക്ക് ഇയാൾ മുതിരുന്നതെന്നും പറഞ്ഞു.പ്രശ്നം സങ്കീർണമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് കേസ് ഏറ്റെടുത്തതെന്ന് കനേഡിയൻ പൗരന് വേണ്ടി കേസേറ്റെടുത്ത ലാംബെർട്ട് അവോക്കാറ്റ്സ് എന്ന നിയമസ്ഥാപനത്തിലെ ഉദ്യോഗസ്ഥൻ ഫിലിപ്പ് ബ്രോൾട് അറിയിച്ചു.
advertisement
ഏഴിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള 52 ശതമാനം കനേഡിയൻ കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് ഇവ ഉപയോഗിക്കുന്നവരുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ സമൂഹമാധ്യമ ഉടമകൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ബ്രോൾട് പറഞ്ഞു.ഈ കമ്പനികൾ തങ്ങളുടെ പ്ലാറ്റ്‌ഫോമുകൾ രൂപകൽപ്പന ചെയ്യുന്നതിലെ അശ്രദ്ധയ്ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ്. സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളുടെ നിലവിലെ രൂപകൽപ്പന ഉപയോക്താക്കളുടെ മാനസിക പരാധീനതകളെ ചൂഷണം ചെയ്യുകയും അവരുടെ ദൈനംദിന ജീവിതത്തെ സ്വാധീനിക്കുന്ന സ്ഥിരമായ ഇടപഴകൽ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് ലാംബെർട്ട് അവോക്കാറ്റ്സ് വാദിക്കുന്നു.