സംഭവത്തിൽ 50 വയസുകാരനായ സൌദി പൌരനെ ജർമൻ പൊലീസ് അറസ്റ്റ് ചെയ്തതായി പ്രാദേശിക സർക്കാർ വക്താവ് റെയ്നർ ഹെസലോഫ് അറിയിച്ചു. ഡോക്ടറായ പ്രതി 2006 മുതൽ ജർമൻ സംസ്ഥാനമായ സാക്സോണി-ആൻഹാൾട്ടിൽ താമസിച്ചു വരികയാണ്. അതിവേഗത്തിൽ വന്ന മ്യൂണിക്ക് ലൈസൻസ് പ്ളേറ്റുള്ള കറുത്ത ബിഎംഡബ്ളിയു കാർ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞു കയറുകയായിരുന്നു.ക്രിസ്മസ് മാർക്കറ്റിൽ 400 മീറ്ററോളം കാർ ഓടിച്ചു കയറ്റി എന്നാണ് പൊലീസ് പറയുന്നത്.വാടകയ്ക്കെടുത്ത കാറാണിതെന്നും പൊലീസ് പറഞ്ഞു.
കാറിൽ സ്ഫോടക വസ്തു ഉണ്ടെന്ന സംശയത്തിൽ സ്ഥലത്തു നിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷം നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവരെ സംഭവസ്ഥലത്ത് വച്ചും ആശുപത്രിയിലെത്തിച്ചും ചികിത്സ നൽകി.ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് സംഭവത്തെ അപലപിച്ചു. ശനിയാഴ്ച അദ്ദേഹം മക്ഡെബർഗ് സന്ദർശിക്കുമെന്നാണ് വിവരം. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.2016ൽ ബെർലിനിലെ ക്രിസ്മസ് മാർക്കറ്റിൽ ടുണീഷ്യൻ പൗരൻ ലോറി ഇടിച്ചു കേറ്റിയ സംഭവത്തിൽ 12 പേർ മരണപ്പെട്ടിരുന്നു
advertisement