അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ നടന്ന ഗാസസ സാമാധാന കരാറിനെ തുടർന്നാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. വെടിനിർത്തൽ, ഹമാസ് തടവിലാക്കിയിരിക്കുന്ന ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കൽ, പലസ്തീൻ തടവുകാരടക്കമുള്ളവരെ കൈമാറൽ എന്നിവയാണ് കരാറിലുള്ളത്
പദ്ധതിയുടെ രൂപരേഖ ഇസ്രായേൽ മന്ത്രിസഭ അംഗീകരിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. എന്നാൽ ഗാസ ആര് ഭരിക്കും, ഹമാസ് നിരായുധീകരിക്കുമോ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമായിട്ടില്ല.
വെടിനിർത്തൽ കരാറിന് അനുസൃതമായി സതേൺ കമാൻഡിലെ സൈനികർ സ്ഥാനം മാറ്റുന്നുണ്ടെന്നും ഏതെങ്കിലും അടിയന്തര ഭീഷണി തടയാൻ ജാഗ്രത പാലിക്കുമെന്നും ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) സോഷ്യൽ മീഡിയയിൽ പറഞ്ഞു. ഗാസ സിറ്റിയുടെയും ഖാൻ യൂനിസിന്റെയും ചില ഭാഗങ്ങളിൽ നിന്ന് കവചിത വാഹനങ്ങളും സൈനികരും പിൻവാങ്ങുന്നത് കണ്ടതായി ഗാസയിലെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു.
advertisement
