കോവിഡിനെ തുടർന്ന് കടുത്ത നിയന്ത്രണങ്ങളാണ് ചിലിയിൽ ഉള്ളത്. മാസ്ക് ധരിക്കാതെ പൊതു ഇടങ്ങളിൽ നിൽക്കുന്നതിന് കർശന വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിച്ചാൽ കടുത്ത നടപടികളാണ് സർക്കാർ പ്രഖ്യാപിച്ചത്. പിഴ ഈടാക്കുന്നത് മുതൽ ജയിൽ വാസം വരെ സർക്കാർ മുന്നറയിപ്പ് നൽകിയിട്ടുണ്ട്.
ഇതിനിടയിലാണ് പ്രസിഡന്റ് തന്നെ നിയമം ലംഘിച്ചത്. ബീച്ചിൽ എത്തിയ പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേര മാസ്ക് ഇല്ലാതെ യുവതിക്കൊപ്പം സെൽഫിയെടുക്കുകയായിരുന്നു. പ്രസിഡന്റിന്റെ മാസ്ക് ഇല്ലാത്ത ചിത്രം സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ വിവാദമായി. തുടർന്ന് പിനേര പൊതു സമക്ഷം മാപ്പും പറഞ്ഞു.
advertisement
You may also like:മുത്തശ്ശിയുടെ കൈപിടിച്ച് കൊച്ചുമകൾ പുതിയ ജീവിതത്തിലേക്ക്; നാല് വയസ്സുള്ള കൊച്ചുമകൾക്ക് വൃക്കദാനം ചെയ്ത് എഴുപതുകാരി
വസതിക്ക് സമീപമുള്ള ബീച്ചിൽ തനിച്ച് നടക്കാനിറങ്ങിയ തന്നെ തിരിച്ചറിഞ്ഞ ഒരു സ്ത്രീ ആവശ്യപ്പെട്ടിട്ടാണ് സെൽഫി എടുത്തതെന്നാണ് പ്രസിഡന്റിന്റെ വിശദീകരണം. സെൽഫിയിൽ പ്രസിഡന്റിന്റെ വളരെ അടുത്ത് നിൽക്കുന്ന സ്ത്രീയും മാസ്ക് ധരിച്ചിരുന്നില്ല.
സംഭവം വിവാദമായതോടെയാണ് പ്രസിഡന്റിന് പിഴ ചുമത്താൻ അധികൃതർ തീരുമാനിച്ചത്. 35,00 ഡോളറാണ് പിഴ. ഇത് ഏകദേശം രണ്ടര ലക്ഷത്തോളം വരും.
581,135 കോവിഡ് കേസുകളാണ് ചിലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 16,051 പേർ ഇതിനകം മരണപ്പെട്ടു.
