എന്നാൽ തന്റെ സ്തനങ്ങളുടെ വലിപ്പം കൂട്ടാനുള്ള ശസ്ത്രക്രിയ ആശുപത്രി അധികൃതർ രഹസ്യമായി ചിത്രീകരിച്ച് ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചു എന്നാണ് യുവതിയുടെ ആരോപണം. ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചു മാസങ്ങൾക്ക് ശേഷം ടിക് ടോക്ക് പ്ലാറ്റ്‌ഫോമിലാണ് താനും സുഹൃത്തുക്കളും ഈ വീഡിയോ കണ്ടതെന്നും ഗാവോ പറയുന്നു. അനസ്തേഷ്യ നൽകി കിടക്കുന്ന ഗാവോയെ തിരിച്ചറിയാൻ കഴിയുന്ന തരത്തിലാണ് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ടു ചെയ്തു.
ആശുപത്രിക്കുള്ളിൽ ഈ വീഡിയോ പകർത്തിയ ആളുടെ പേരു വിവരങ്ങൾ വെളിപ്പെടുത്തണമെന്നും ഉടൻതന്നെ ഈ വീഡിയോ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ആശുപത്രിയെ സമീപിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഇത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും യുവതി ആരോപിച്ചു.
advertisement
സംഭവത്തിൽ ആശുപത്രി തനിക്ക് നഷ്ടപരിഹാരം നൽകണമെന്നും പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടെങ്കിലും അവർ അതിന് തയ്യാറായിട്ടില്ലെന്നും ഗാവോ പറയുന്നു. മൂന്ന് മാസം കൂടുമ്പോൾ എല്ലാ സെക്യൂരിറ്റി ഫൂട്ടേജുകളും ഡിലീറ്റ് ചെയ്യുന്നതിനാൽ വീഡിയോ റെക്കോർഡ് ചെയ്ത ആളെ ഇനി കണ്ടെത്താൻ സാധിക്കില്ല എന്നാണ് ആശുപത്രി നൽകുന്ന വിശദീകരണം. ഇനി വീണ്ടും വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടാൽ അത് നീക്കം ചെയ്യുന്നതിനായി സോഷ്യൽ മീഡിയ സൈറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമെന്നും ആശുപത്രി അറിയിച്ചിട്ടുണ്ട്.
അതേസമയം വളരെ സ്വകാര്യമായ ഇടമായതിനാൽ പുറത്തുനിന്നുള്ള ഒരാൾക്ക് ഓപ്പറേഷൻ മുറിയിൽ പ്രവേശിച്ച് ദൃശ്യങ്ങൾ എടുക്കാൻ കഴിയില്ലെന്നും വീഡിയോയിൽ ഡോക്ടർമാരും നഴ്‌സുമാരും ഉണ്ടെന്നും യുവതി വ്യക്തമാക്കി. നിലവിൽ ആശുപത്രിക്കെതിരെ കേസുമായി മുന്നോട്ട് പോകാനാണ് യുവതിയുടെ തീരുമാനം.