TRENDING:

കൊറോണ ഭീതി: വളര്‍ത്തു മൃഗങ്ങളെ ഫ്ലാറ്റുകളിൽ നിന്ന് മറ്റും എറിഞ്ഞ് കൊന്ന് ചൈനക്കാര്‍

Last Updated:

ഷങ്ഹായിലെ ഒരു ഫ്ലാറ്റിന് സമീപം അഞ്ച് പൂച്ചകളെയാണ് ചത്തനിലയിൽ കണ്ടെത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബീയ്ജിംഗ്: കൊറോണ ഭീതി പടർത്തി വ്യാപിക്കുകയാണ് ചൈനയിൽ. വൈറസ് ബാധയില്‍ നിന്ന് ഏത് വിധേനയും രക്ഷപ്പെടാൻ തീവ്രമായ ശ്രമങ്ങളിലാണ് ജനങ്ങൾ. വഴിയിൽ മരിച്ച് കിടന്നയാളെ രോഗബാധ ഭയന്ന് തിരിഞ്ഞു നോക്കാൻ പോലും ആളുകൾ തയ്യാറായില്ല എന്ന കാര്യം അറിഞ്ഞാൽ തന്നെ മനസിലാകും ചൈനയിലെ നിലവിലെ സാഹചര്യവും ജനങ്ങളുടെ മാനസികാവസ്ഥയും.
advertisement

എന്നാൽ കുറച്ചു കൂടി ഞെട്ടിക്കുന്ന വാർത്തകളാണ് ഇപ്പോൾ ചൈനയിൽ നിന്ന് പുറത്തു വരുന്നത്. മൃഗങ്ങളില്‍ നിന്നും വൈറസ് പകർന്നേക്കാമെന്ന അഭ്യൂഹം ഉയർന്നതിനെ തുടർന്ന് പല ആളുകളും ഫ്ലാറ്റുകളിൽ നിന്നും മറ്റും വളർത്തുമൃഗങ്ങളെ എറിഞ്ഞു കൊല്ലുന്നത് സംബന്ധിച്ച് വാര്‍ത്തകൾ ചില മാധ്യമങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. പട്ടികളും പൂച്ചകളുമടക്കം ഇത്തരത്തിൽ പലയിടത്തും രക്തത്തിൽ കുളിച്ചു കിടക്കുന്നതായാണ്  'ദി സണ്‍' റിപ്പോര്‍ട്ട് ചെയ്യുന്നത്.

Also Read-Corona Virus: ഫിലിപ്പൈൻസില്‍ ഒരു മരണം; ചൈനയ്ക്ക് പുറത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ മരണം

advertisement

ഷങ്ഹായിലെ ഒരു ഫ്ലാറ്റിന് സമീപം അഞ്ച് പൂച്ചകളെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. ഇവയുടെ വൃത്തിയും മൃദുലമായ രോമങ്ങളും കണ്ടിട്ട് വളർത്തു പൂച്ചകൾ തന്നെയാണെന്നാണ് പരിസരവാസികൾ പറയുന്നത്. വൈറസ് ബാധ സംശയിക്കുന്ന ആളുകളുമായി ഇടപഴകിയെന്ന് സംശയമുള്ള വളർത്തു മൃഗങ്ങളെ മാറ്റിപ്പാർപ്പിച്ച് അവയുമായുള്ള എല്ലാ വിധ സമ്പർക്കവും ഉപേക്ഷിക്കണമെന്ന് ഒരു ചൈനീസ് ഫിസീഷ്യൻ പറഞ്ഞിരുന്നു. പക്ഷെ വാർത്തകൾ പ്രചരിച്ച് വന്നപ്പോൾ പട്ടികളും പൂച്ചകളും കൊറോണ വൈറസ് പരത്താൻ സാധ്യതയുണ്ട് എന്ന തരത്തിലെത്തിയതാണ് കാര്യങ്ങൾ വഷളാക്കിയത്.

advertisement

എന്നാൽ പൂച്ചകളും പട്ടികളും വൈറസ് വാഹകരാകുമെന്ന കാര്യത്തെ പിന്തുണയ്ക്കാനുതകുന്ന ഒരു തെളിവുമില്ലെന്നാണ് ലോകാരോഗ്യ സംഘടനയെ ഉദ്ദരിച്ചുള്ള റിപ്പോർട്ടുകൾ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/World/
കൊറോണ ഭീതി: വളര്‍ത്തു മൃഗങ്ങളെ ഫ്ലാറ്റുകളിൽ നിന്ന് മറ്റും എറിഞ്ഞ് കൊന്ന് ചൈനക്കാര്‍
Open in App
Home
Video
Impact Shorts
Web Stories