കൊറോണ വൈറസ് ബാധയെ തുടർന്ന് ഫിലിപ്പൈൻസിൽ ഒരാൾ മരിച്ചതായി റിപ്പോർട്ട്. വാർത്ത ഏജൻസിയായ AFPയാണ് ലോകാരോഗ്യ സംഘടനയെ ഉദ്ദരിച്ച് ഈ വിവരം പുറത്തു വിട്ടിരിക്കുന്നത്. ചൈനയിലെ വുഹാനിൽ നിന്നെത്തിയ 44കാരനാണ് മരണപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. പനും ജലദോഷവും മൂലം കഴിഞ്ഞ 25 മുതൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത ന്യൂമോണിയയും ഇയാളെ ബാധിച്ചിരുന്നു.
Also Read-Corona Virus LIVE: കേരളത്തിൽ വീണ്ടും കൊറോണ സ്ഥിരീകരിച്ചു; രോഗബാധ ചൈനയിൽനിന്ന് എത്തിയ വിദ്യാർഥിക്ക്
'രോഗിയുടെ നില തൃപ്തികരമായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭേദപ്പെട്ട് വരികയായിരുന്നു. എന്നാൽ കഴിഞ്ഞ 24 മണിക്കൂറുകള്‍ കൊണ്ട് നില വഷളാവുകയും ആൾ മരിക്കുകയുമായിരുന്നുവെന്നാണ് ആരോഗ്യ വിദഗ്ധർ അറിയിച്ചത്.
ഇയാൾക്കൊപ്പമുണ്ടായിരുന്നു ഒരു സ്ത്രീയിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona in Kerala, Corona outbreak, Corona virus, Corona virus China, Corona virus Kerala, Corona virus outbreak, Corona virus Wuhan, Medicine for corona