സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ വ്യാപകമായി പങ്കിട്ട വീഡിയോയിൽ, കറുത്ത വസ്ത്രം ധരിച്ച ഖമനേയി വേദിയിൽ ഇരിക്കുന്നതും തടിച്ചുകൂടിയ ജനക്കൂട്ടം മുഷ്ടി ചുരുട്ടി "ഞങ്ങളുടെ സിരകളിലെ രക്തം ഞങ്ങളുടെ നേതാവിന്' എന്ന് ഉറക്കെ വിളിച്ചു പറയുന്നതും കാണാം. ഇറാനിലെ ഭക്തിയുടെ ഒരു പരമ്പരാഗത പ്രകടനമാണ് ഈ വാചകം. ഉന്നത പുരോഹിതന്മാരോടോ ഉദ്യോഗസ്ഥരോടോ ഉള്ള വിശ്വസ്തത പ്രകടിപ്പിക്കാൻ പലപ്പോഴും ഇത് ഉപയോഗിക്കുന്നു.
സംഘർഷത്തിനിടയിൽ സുരക്ഷാ ഭീഷണിയെത്തുടർന്ന് ഖമേനി പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. മുൻകൂട്ടി റെക്കോർഡുചെയ്‌ത സന്ദേശങ്ങളായിരുന്നു ഈ ദിവസങ്ങളിൽ ജനങ്ങൾക്ക് നൽകിയിരുന്നത്. സംഘർഷത്തിന് മുൻപ് ഖമനേയി അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് ജൂൺ 11-ന് ആയിരുന്നു
advertisement
ഇരുവശത്തുനിന്നും കനത്ത വ്യോമാക്രമണങ്ങൾ നടന്ന സംഘർഷത്തിൽ ഇറാനിൽ 900-ലധികം പേർ കൊല്ലപ്പെട്ടതായി ജുഡീഷ്യറി അറിയിച്ചു. ഇസ്രായേൽ നഗരങ്ങളിൽ ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങളിൽ കുറഞ്ഞത് 28 പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക റിപ്പോർട്ടുകൾ പറയുന്നു.