ഇറാനിലെ ആണവ ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ളവരെ കണ്ടെത്താനും വധിക്കാനും ഇസ്രായേൽ ഫോൺ ട്രാക്കിംഗ് ഉപയോഗിക്കുന്നുവെന്ന ആശങ്കയാണ് ഈ നിർദ്ദേശത്തിന് കാരണമായതെന്ന് ഇസ്രായേലി മാധ്യമമായ ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നു.
ഇറാനിലെ ഉന്നത വ്യക്തികളെ തിരിച്ചറിയാനും കൊല്ലാനും ഇസ്രായേൽ മൊബൈൽ ട്രാക്കിംഗ് ഉപയോഗിച്ചിട്ടുണ്ടെന്ന് ഐആർജിസിയുമായി ബന്ധമുള്ള ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. "ഇറാനിൽ വ്യക്തികളെ വധിക്കാൻ ഇസ്രായേൽ മൊബൈൽ ട്രാക്കിംഗ് ഉപയോഗിക്കുന്നു. മുമ്പ് ടെഹ്‌റാനിൽ ഇസ്മായിൽ ഹനിയയെ ഇതേ രീതിയിൽ കൊലപ്പെടുത്തിയിരുന്നു" എന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു.
advertisement
മൊബൈൽ ഫോണുകൾ ഓഫ് ചെയ്യുന്നത് പോലും ട്രാക്കിംഗിനെ എല്ലായ്പ്പോഴും തടയുന്നില്ലെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകി. പകരം സുരക്ഷിതമായ ആന്റി ട്രാക്കിംഗ് ഉപകരണങ്ങൾ ഉപയോഗിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
വെളിപ്പെടുത്തലുകളെത്തുടർന്ന്, ട്രാക്കിംഗ് പരിമിതപ്പെടുത്താൻ ടെഹ്‌റാനിലെ ഒരു നിയമനിർമ്മാതാവ് സൈനിക, സർക്കാർ ഉദ്യോഗസ്ഥരോട് അവരും അവരുടെ സഹപ്രവർത്തകരും ഉപയോഗിക്കുന്ന എല്ലാ മൊബൈൽ ഉപകരണങ്ങളും ശേഖരിക്കാൻ ആവശ്യപ്പെട്ടു.
സംഘർഷം രൂക്ഷമാകുന്നതിനിടയിൽ, കൂടുതൽ രഹസ്യ പ്രവർത്തനങ്ങൾ തുടർന്നേക്കാമെന്ന് അമേരിക്കയിലെ ഇസ്രായേൽ അംബാസഡർ യെച്ചീൽ ലീറ്റർ സൂചന നൽകി.