TRENDING:

ഇലോൺ മസ്കിന്റെ മകൻ മൂക്ക് തുടച്ചു; 145 വർഷം പഴക്കമുള്ള മേശ ഡൊണാൾഡ് ട്രംപ് ഓഫീസിൽ നിന്ന് മാറ്റി സ്ഥാപിച്ചു

Last Updated:

1880-ൽ വിക്ടോറിയ രാജ്ഞി പ്രസിഡന്റ് റഥർഫോർഡ് ഹെയ്‌സിന് സമ്മാനമായി നൽകിയതായിരുന്നു മേശ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുൻ അമേരിക്കൻ പ്രസിഡണ്ടുമാരായ ബരാക്ക് ഒബാമ, ജോ ബൈഡൻ എന്നിവരടക്കമുള്ളവർ ഉപയോഗിച്ചിരുന്ന 145 വർഷം പഴക്കമുള്ള, അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ കേന്ദ്രബിന്ദുവായ,മേശ (റെസല്യൂട്ട് ഡെസ്ക്) പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് താൽക്കാലികമായി മാറ്റി സ്ഥാപിച്ചു
News18
News18
advertisement

വൈറ്റ് ഹൌസിൽ നടന്ന ഒരു പത്രസമ്മേളനത്തിനിടെ ടെസ്‌ല മേധാവി ഇലോൺ മസ്കിന്റെ ഇളയ മകൻ എക്സ് എഇ എ-12 മൂക്കിൽ വിരൽ വെച്ചതിനു ശേഷം ഈ മേശയിൽ തുടക്കുന്ന ദൃശ്യങ്ങൾ കുറച്ചുദിവസം മുൻപ് പ്രചരിച്ചിരുന്നു. ഇലോൺ മസ്കിനൊപ്പമാണ് തന്റെ നാലു വയസുകാരനായ ഇളയ മകനും എത്തിയത്. മസ്കിന്റെ മകനും ട്രംപും ഒന്നിച്ചുള്ള ചിത്രങ്ങളും പ്രചരിച്ചിരുന്നു.

ഈ സംഭവത്തിന് ദിവസങ്ങൾക്ക് ശേഷമാണ്  ഓവൽ ഓഫീസിലെ റെസല്യൂട്ട് ഡെസ്ക് ട്രംപ് താൽക്കാലികമായി മാറ്റി സ്ഥാപിച്ചത്. ഇലോൺ മസ്കിന്റെ മകൻ മൂക്ക് തുടച്ചതിനുശേഷമാണ് മേശ മാറ്റിയത് എന്നാണ് രാജ്യാന്തര  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ട്രംപിന് എല്ലായിടത്തും രോഗാണുക്കൾ നിറഞ്ഞിരിക്കുന്നു എന്ന്  ആശങ്കയുള്ള (ജെർമോഫോബ്) വ്യക്തിയാണെന്നും ഇതിനാലാണ് മേശ മാറ്റിയെതെന്നും റിപ്പോർട്ടുണ്ട്.

advertisement

അതേസമയം തിരഞ്ഞെടുപ്പിനുശേഷം ഒരു പ്രസിഡന്റിന് 7 ഡെസ്കുകളിൽ 1 എണ്ണം തിരഞ്ഞെടുക്കാൻ അവസരം ലഭിക്കുന്നതെന്നും റെസല്യൂട്ട് ഡെസ്ക് പുതുക്കിപ്പണിയുന്നതിനാൽ പ്രസിഡന്റ് ജോർജ്ജ് എച്ച്ഡബ്ല്യു ബുഷും മറ്റുള്ളവരും ഉപയോഗിച്ചിരുന്നതും വളരെ അറിയപ്പെടുന്നതുമായ “സി & ഒ” എന്ന ഡെസ്ക് വൈറ്റ് ഹൗസിൽ താൽക്കാലികമായി സ്ഥാപിച്ചിരിക്കുന്നെന്നാണ് ട്രംപ് സമൂഹ മാധ്യമത്തിലൂടെ പറഞ്ഞത്.

ബ്രിട്ടീഷ് കപ്പലായ എച്ച്എംഎസ് റെസല്യൂട്ടിന്റെ ഓക്ക് തടികൾ കൊണ്ടാണ് റെസല്യൂട്ട് ഡെസ്ക് നിർമ്മിച്ചിരിക്കുന്നത്. 1880-ൽ വിക്ടോറിയ രാജ്ഞി പ്രസിഡന്റ് റഥർഫോർഡ് ബി. ഹെയ്‌സിന് ഈ ഡെസ്ക് സമ്മാനമായി നൽകി. പ്രസിഡന്റുമാരായ ലിൻഡൺ ബി. ജോൺസൺ, റിച്ചാർഡ് നിക്സൺ, ജെറാൾഡ് ആർ. ഫോർഡ് എന്നിവർ ഒഴികെ. മിക്കവാറും എല്ലാ പ്രസിഡന്റുമാരും ഇത് ഉപയോഗിച്ചിട്ടുണ്ടായിരുന്നു.

advertisement

1902-ൽ വെസ്റ്റ് വിംഗിന്റെ നിർമ്മാണത്തിന് മുമ്പ് പ്രസിഡന്റിന്റെ ഓഫീസുകൾ സ്ഥിതിചെയ്തിരുന്ന വൈറ്റ് ഹൗസിന്റെ രണ്ടാം നിലയിലാണ് ഈ മേശ പ്രധാനമായും ഉപയോഗിച്ചിരുന്നത്. ജോൺ എഫ്. കെന്നഡി പ്രസിഡന്റായിരുന്ന കാലത്താണ് ഓവൽ ഓഫീസിൽ ഈ മേശ ആദ്യമായി ഉപയോഗിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/World/
ഇലോൺ മസ്കിന്റെ മകൻ മൂക്ക് തുടച്ചു; 145 വർഷം പഴക്കമുള്ള മേശ ഡൊണാൾഡ് ട്രംപ് ഓഫീസിൽ നിന്ന് മാറ്റി സ്ഥാപിച്ചു
Open in App
Home
Video
Impact Shorts
Web Stories