TRENDING:

കമലാ ഹാരിസിന് ബൈഡൻ നൽകിയ സീക്രട്ട് സർവീസ് സുരക്ഷ ഡൊണാൾഡ് ട്രംപ് റദ്ദാക്കി

Last Updated:

നിയമപ്രകാരം, വൈസ് പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷം ആറുമാസത്തേക്ക് കമല ഹാരിസിന് അധിക സുരക്ഷ ലഭിക്കാൻ അർഹതയുണ്ടായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വാഷിങ്ടൺ: യുഎസ് മുൻ വൈസ് പ്രസിഡൻ്റ് കമല ഹാരിസിന് ജോ ബൈഡൻ സർക്കാർ ഏർപ്പെടുത്തിയിരുന്ന സീക്രട്ട് സർവീസ് സുരക്ഷ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി. ഹാരിസിൻ്റെ ഉപദേശകരിൽ ഒരാളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്.
News18
News18
advertisement

നിയമപ്രകാരം, വൈസ് പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷം ആറുമാസത്തേക്ക് കമല ഹാരിസിന് അധിക സുരക്ഷ ലഭിക്കാൻ അർഹതയുണ്ടായിരുന്നു. ഇത് ജൂലൈയിൽ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ, ജോ ബൈഡൻ ഒപ്പിട്ട ഒരു നിർദേശത്തിലൂടെ ഈ സുരക്ഷ രഹസ്യമായി ഒരു വർഷത്തേക്ക് കൂടി നീട്ടിയിരുന്നു.

ഈ നീട്ടിയ സുരക്ഷയാണ് വ്യാഴാഴ്ച പുറത്തിറക്കിയ മെമ്മോയിലൂടെ ട്രംപ് റദ്ദാക്കിയത്. ഓഗസ്റ്റ് 28-ന് പുറത്തിറക്കിയ മെമ്മോയിൽ, നിയമം അനുശാസിക്കുന്നതിനപ്പുറം കമല ഹാരിസിനായി മുമ്പ് അനുവദിച്ചിട്ടുള്ള എല്ലാ സുരക്ഷാ നടപടികളും സെപ്റ്റംബർ 1 മുതൽ നിർത്തലാക്കാൻ സീക്രട്ട് സർവീസിന് നിർദേശം നൽകിയിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
കമലാ ഹാരിസിന് ബൈഡൻ നൽകിയ സീക്രട്ട് സർവീസ് സുരക്ഷ ഡൊണാൾഡ് ട്രംപ് റദ്ദാക്കി
Open in App
Home
Video
Impact Shorts
Web Stories