TRENDING:

'നൊബേൽ സമ്മാനം നൽ‌കണം, ഇല്ലെങ്കിൽ രാജ്യത്തിന് വലിയ അപമാനം': ഡോണൾഡ് ട്രംപ്

Last Updated:

യുഎസിലെ സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ട്രംപ് തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വാഷിങ്ടൺ: ഏഴു രാജ്യാന്തര സംഘർഷങ്ങളെങ്കിലും അവസാനിപ്പിച്ചതിന് നൊബേൽ സമ്മാനം ലഭിച്ചില്ലെങ്കിൽ അതു തന്റെ രാജ്യത്തിന് അപമാനമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗാസ സമാധാന പദ്ധതി പ്രഖ്യാപിച്ചതിന് ഒരു ദിവസത്തിനു ശേഷമാണ് സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനു വേണ്ടി ട്രംപ് വീണ്ടും അവകാശവാദം ഉന്നയിച്ചത്. യുഎസിലെ സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ട്രംപ് തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്.
(IMAGE: REUTERS)
(IMAGE: REUTERS)
advertisement

‘‘നിങ്ങൾക്ക് നൊബേൽ സമ്മാനം ലഭിക്കുമോ ? തീർച്ചയായും ലഭിക്കില്ല. ഒരു കാര്യവും ചെയ്യാത്ത ഒരാൾക്ക് അവർ അത് നൽകും. ഞാൻ നിങ്ങളോട് പറയുന്നു, അത് നമ്മുടെ രാജ്യത്തിനു വലിയ അപമാനമായിരിക്കും. എനിക്ക് അത് വേണ്ട. എന്നാൽ രാജ്യത്തിന് അത് ലഭിക്കണം. രാജ്യത്തിന് തീർച്ചയായും അത് ലഭിക്കണം, കാരണം ഇങ്ങനെയൊന്ന് ഒരിക്കലും ഉണ്ടായിട്ടില്ല’’ - ട്രംപ് പറഞ്ഞു. "ഇതുകൂടി (ഗാസ സമാധാന കരാര്‍) വിജയിച്ചാൽ, എട്ട് മാസത്തിനുള്ളിൽ നമ്മൾ എട്ട് യുദ്ധങ്ങൾക്ക് പരിഹാരം കണ്ടു. അത് വളരെ മികച്ചതാണ്. ആരും ഇന്നുവരെ ഇത് ചെയ്തിട്ടില്ല," - അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

ഇതും വായിക്കുക: അമേരിക്ക അടച്ചുപൂട്ടലിലേക്ക്; സര്‍ക്കാർ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്; അവധിയെടുത്താൽ ജീവനക്കാരെ പിരിച്ചുവിടുമെന്ന് ട്രംപ്

ഈ വർഷത്തെ നൊബേൽ സമ്മാനങ്ങൾ ഒക്ടോബർ 10 മുതൽ പ്രഖ്യാപിക്കാനിരിക്കെയാണ് ട്രംപ് ആവകാശവാദം ശക്തമാക്കിയത്. ഇന്ത്യ -പാകിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചത് താൻ‌ ആണെന്ന് ട്രംപ് പലതവണ അവകാശപ്പെട്ടിരുന്നു.

ആൽഫ്രഡ് നോബലിന്റെ വിൽപ്പത്രപ്രകാരം, "രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദത്തിനും, സൈന്യങ്ങളെ ഇല്ലാതാക്കുന്നതിനോ കുറയ്ക്കുന്നതിനോ, സമാധാന സമ്മേളനങ്ങൾ നടത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഏറ്റവും മികച്ചതോ കൂടുതൽ ഉള്ളതോ ആയ കാര്യങ്ങൾ" ചെയ്ത വ്യക്തിക്കോ, സംഘടനയ്ക്കോ, പ്രസ്ഥാനത്തിനോ ആണ് നോബൽ സമാധാന സമ്മാനം നൽകുന്നത്.

advertisement

നോർവീജിയൻ പാർലമെന്റ് നിയമിക്കുന്ന അഞ്ച് അംഗങ്ങളുള്ള നോർവീജിയൻ നോബൽ കമ്മിറ്റിയാണ് നീണ്ട പരിശോധനയ്ക്ക് ശേഷം വിജയിയെ തിരഞ്ഞെടുക്കുന്നത്. സമ്മർദ്ദ തന്ത്രങ്ങളെ ഈ സമിതി പരമ്പരാഗതമായി എതിർക്കാറുണ്ടെന്ന് റോയിട്ടേഴ്‌സിൻ്റെ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Summary: US President Donald Trump said that the Nobel Committee will award the Nobel Peace prize to “someone who did not do anything" and snub him despite his efforts to end wars. Trump claims he ended eight wars, with the war between Israel and Hamas being the latest even though neither the Israeli government led by Benjamin Netanyahu or Hamas have agreed to his 20-point peace plan.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
'നൊബേൽ സമ്മാനം നൽ‌കണം, ഇല്ലെങ്കിൽ രാജ്യത്തിന് വലിയ അപമാനം': ഡോണൾഡ് ട്രംപ്
Open in App
Home
Video
Impact Shorts
Web Stories