‘വളരെ അടുത്തുതന്നെ ഇറാനുമായി ചർച്ചകൾ നടക്കാനും നടക്കാതിരിക്കാനും സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ, വിഷയത്തിൽ ഇടപെടണോയെന്നതിൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കും’-ട്രംപ് സന്ദേശത്തിൽ പറയുന്നു.
ഇതും വായിക്കുക: കീവ് മുതല്‍ ടെഹ്‌റാന്‍ വരെ; യുദ്ധമേഖലകളില്‍ ഇത്രയേറെ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കുടങ്ങിക്കിടക്കുന്നത് എന്തുകൊണ്ട്?
നേരത്തെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ ജീവനോടെ തുടരാൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് ഭീഷണി മുഴക്കിയിരുന്നു. ടെൽ അവീവിനടുത്തുള്ള ആശുപത്രിയിൽ ഇറാന്റെ മിസൈൽ പതിച്ചതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തിന് ഖമനയിക്ക് ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പറഞ്ഞു.
advertisement
'ഭീരുവായ ഇറാനിയൻ സ്വേച്ഛാധിപതി ബങ്കറിൽ ഇരുന്ന് ഇസ്രായേലിലെ ആശുപത്രികളിലേക്കും ജനങ്ങൾ താമസിക്കുന്ന കെട്ടിടങ്ങളിലേക്കും മിസൈലുകൾ അയയ്ക്കുകയാണ്. ഇത് ഗുരുതരമായ യുദ്ധക്കുറ്റമാണ്. ഖമനയി തന്റെ കുറ്റകൃത്യങ്ങൾക്ക് ഉത്തരം പറയേണ്ടി വരും'-കാറ്റ്സ് എക്സിൽ കുറിച്ചു. ഇറാനിയൻ നേതാവിനെ ഇല്ലാതാക്കാൻ ഇസ്രയേൽ പ്രതിരോധ സേന തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇസ്രയേലിനു നേരെയുള്ള ഭീഷണികൾ ഇല്ലാതാക്കാൻ ഇറാനിലെ ആക്രമണങ്ങളുടെ തീവ്രത വർധിപ്പിക്കാൻ പ്രധാനമന്ത്രിയും താനും സൈന്യത്തിനു നിർദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതും വായിക്കുക: സൊറോക്ക ആശുപത്രിയും ടെല്‍അവീവ് സ്റ്റോക് എക്‌സ്‌ചേഞ്ച് കെട്ടിടവും ആക്രമിച്ചതിന് ഇറാന്‍ വിലകൊടുക്കേണ്ടി വരുമെന്ന് ഇസ്രായേല്‍
ഇതിനിടെ അന്താരാഷ്ട്ര പിന്തുണയെ സ്വാഗതം ചെയ്യുന്നുവെന്ന് ഇസ്രeയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇറാന്റെ എല്ലാ ആണവ കേന്ദ്രങ്ങളും ആക്രമിക്കാൻ ഇസ്രായേലിന് കഴിവുണ്ട്. എങ്കിലും എല്ലാ സഹായവും സ്വാഗതം ചെയ്യുന്നു. ഡോണൾഡ് ട്രംപ് അമേരിക്കയ്ക്ക് നല്ലത് ചെയ്യും. അതുപോലെ ഇസ്രായേലിന് നല്ലത് എന്താണോ അത് താനും ചെയ്യും. ഇറാനുമായുള്ള യുദ്ധത്തിലൂടെ ഇസ്രായേൽ ലോകത്തിന്റെ മുഖം മാറ്റുകയാണ്. ഇറാൻ വിക്ഷേപിച്ച മിസൈലുകളിൽ പകുതിയിലധികവും ഇസ്രായേൽ നശിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ സൈനിക ഇടപെടൽ നടത്താനുള്ള അമേരിക്കൻ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി റഷ്യ നേരത്തെ രംഗത്തെത്തിയിരുന്നു. വളരെ അപകടകരമായ നീക്കമാണിതെന്നും പ്രവചനാതീതമായ പ്രത്യാഘാതങ്ങൾക്ക് വഴി തുറക്കുമെന്നുമായിരുന്നു റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവയെ ഉദ്ധരിച്ച് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
Summary: US President Donald Trump said Thursday he will decide within the next two weeks whether the United States will launch an attack on Iran, citing the potential for negotiations as a key factor.