ഭരണ കൈമാറ്റം സമാധാനപരമായിരിക്കും എന്ന് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുമെന്ന തീരുമാനം ട്രംപ് അറിയിച്ചത്. 'ചോദിച്ച എല്ലാവരോടുമായി പറയുന്നു, ജനുവരി 20ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ഞാൻ പോകില്ല' - ട്രംപ് ട്വിറ്ററിൽ കുറിച്ചു.
You may also like:ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും ട്രംപിന് അനിശ്ചിതകാലത്തേക്ക് വിലക്ക്; 'റിസ്ക്' വ്യക്തമാക്കി സക്കർബർഗ് [NEWS]'തനിച്ചാക്കാൻ പറ്റില്ല': രണ്ടു കാമുകിമാരെയും ഒരേ മണ്ഡപത്തിൽ വച്ച് താലികെട്ടി, അതും 500 പേരുടെ മുമ്പിൽ വച്ച് [NEWS] 'അസമയത്ത് സ്ത്രീ തനിച്ചു പോകാൻ പാടില്ല': അമ്പതുകാരിയെ പൂജാരിയും കൂട്ടരും ചേർന്ന് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ വനിതാ കമ്മീഷൻ അംഗം [NEWS] സമാധാനപരമായ അധികാര കൈമാറ്റത്തിന്റെ അടയാളമായി നടക്കുന്നു ഉദ്ഘാടനചടങ്ങിൽ നിന്ന് 1869ന് ശേഷം ഇത് ആദ്യമായാണ് ഒരു വിട്ടുനിൽക്കൽ. 1869ൽ അന്നത്തെ പ്രസിഡന്റ് ആൻഡ്രൂ ജോൺസൺ തന്റെ പിന്തുടർച്ചക്കാരന്റെ സത്യപ്രതിജ്ഞാചടങ്ങിൽ നിന്ന് വിട്ടു നിന്ന ശേഷമുള്ള ആദ്യത്തെ വിട്ടു നിൽക്കലാകും ഇത്.
advertisement
അതേസമയം, കാപ്പിറ്റോൾ അക്രമത്തിന് പിന്നാലെ ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ രാജി നൽകി. വിദ്യാഭ്യാസ സെക്രട്ടറിയായ ബെറ്റ്സി ഡിവാസ്, ഗതാഗത സെക്രട്ടറി ഇലെയ്ൻ ചാവോ എന്നിവരാണ് വെള്ളിയാഴ്ച രാജി സമർപ്പിച്ചത്. ഇവരെ കൂടാതെ വൈറ്റ് ഹൗസ് മുൻ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫ് മിക് മുൾവാനെ, വൈറ്റ് ഹൗസിലെ സാമ്പത്തിക ഉപദേശക കൗൺസിൽ ആക്ടിംഗ് ചെയർമാൻ എന്നിവരും രാജി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനിടെ കാപ്പിറ്റോൾ അക്രമത്തെ അപലപിച്ച് ട്രംപ് രംഗത്തെത്തി. അക്രമകാരികൾ അമേരിക്കയെ പ്രതിനിധീകരിക്കുന്നില്ലെന്നും സമാധാനപരമായ അധികാരക്കൈമാറ്റം നടത്തുന്നതിനാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ട്രംപിന്റെ ഈ നിലപാടിനെ ഖേദകരമെന്നാണ് അനുയായികൾ പറഞ്ഞത്.