TRENDING:

ഇറാൻ പരമോന്നത നേതാവ് ഖമനയിയെ വധിക്കാനുള്ള ഇസ്രായേൽ പദ്ധതി ട്രംപ് ഇടപെട്ട് തടഞ്ഞെന്ന് റിപ്പോർട്ട്

Last Updated:

ഇറാന്റെ പരമോന്നത നേതാവിനെ ഇല്ലാതാക്കാൻ തങ്ങൾക്ക് അവസരം ലഭിച്ചതായി ഇസ്രായേൽ അധികൃതർ വാഷിംഗ്ടണെ അറിയിച്ചു. എന്നാൽ ഡോണാൾഡ് ട്രംപ് പദ്ധതി നിരാകരിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയെ വധിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെട്ട് തടഞ്ഞതായി റിപ്പോർട്ട്. 'ഇറാൻകാർ അമേരിക്കക്കാരെ ആരെയും കൊന്നില്ലല്ലോ. അവരത് ചെയ്യുംവരെ രാഷ്ടീയനേതൃത്വത്തെ ഉന്നംവയ്ക്കുന്ന വിഷയം നാം സംസാരിക്കാൻ പോകുന്നില്ല' എന്നു ട്രംപ് നിലപാടെടുത്തെന്നാണ് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റോയിട്ടേഴ്സ്  റിപ്പോർട്ടിൽ പറയുന്നത്. ട്രംപ് തീരുമാനം വ്യക്തിപരമായി അറിയിച്ചോ എന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സമീപ ആഴ്ചകളിൽ അദ്ദേഹം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഇടയ്ക്കിടെ ബന്ധപ്പെട്ടിരുന്നുവെന്ന് അവർ പറഞ്ഞു.
ഡോണള്‍ഡ് ട്രംപ്, ആയത്തുള്ള ഖമനയി
ഡോണള്‍ഡ് ട്രംപ്, ആയത്തുള്ള ഖമനയി
advertisement

ഇറാന്റെ പരമോന്നത നേതാവിനെ വധിക്കാനുള്ള ഇസ്രായേൽ പദ്ധതി ട്രംപ് വീറ്റോ ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെ, ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു ആ അവകാശവാദം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. “ഒരിക്കലും നടന്നിട്ടില്ലാത്ത നിരവധി തെറ്റായ സംഭാഷണ റിപ്പോർട്ടുകൾ ഉണ്ട്, ഞാൻ അതിലേക്ക് കടക്കില്ല,” ഇസ്രായേൽ പ്രധാനമന്ത്രി ചാനലിനോട് പറഞ്ഞു, “പക്ഷേ എനിക്ക് നിങ്ങളോട് പറയാൻ കഴിയും, നമ്മൾ ചെയ്യേണ്ടത് നമ്മൾ ചെയ്യണമെന്ന് ഞാൻ കരുതുന്നു, നമ്മൾ ചെയ്യേണ്ടത് നമ്മൾ ചെയ്യും. അമേരിക്കയ്ക്ക് എന്താണ് നല്ലതെന്ന് അമേരിക്കയ്ക്ക് അറിയാമെന്ന് ഞാൻ കരുതുന്നു.”

advertisement

അതേസമയം, ഇറാനും ഇസ്രായേലും തമ്മിലുള്ള സമാധാന കരാർ സാധ്യമാണെന്ന് വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ ഉൾപ്പെടെയുള്ള മുൻകാല സമാധാന ശ്രമങ്ങളുടെ ക്രെഡിറ്റ് അദ്ദേഹം വീണ്ടും അവകാശപ്പെട്ടു. ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ ട്രംപ് എഴുതി, 'ഇറാനും ഇസ്രായേലും ഒരു കരാർ ഉണ്ടാക്കണം, ഇന്ത്യയെയും പാകിസ്ഥാനെയും വ്യാപാരവുമായി ബന്ധപ്പെട്ട് അമേരിക്ക ഇടപെട്ട് കരാർ ഉണ്ടാക്കിയതുപോലെ ഒന്ന് ഉണ്ടാക്കണം'.

ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർ‌ഷം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്. ഇറാന്റെ ആണവ, സൈനിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് വെള്ളിയാഴ്ച ഇസ്രായേൽ വലിയ ആക്രമണങ്ങൾ നടത്തി. ഇറാനും തിരിച്ച് മിസൈൽ ആക്രമണങ്ങൾ നടത്തി. അവയിൽ ചിലത് ടെൽ അവീവിലെ സിവിലിയൻ കെട്ടിടങ്ങളിൽ പതിച്ചു.

advertisement

സംഘർഷം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ, പോരാട്ടം മിഡിൽ ഈസ്റ്റിലുടനീളം വ്യാപിക്കുമെന്ന ആശങ്കയും വർധിച്ചുവരികയാണ്. ലോക നേതാക്കൾ ഇരു രാജ്യങ്ങളോടും സമാധാനം പാലിക്കാൻ ആഹ്വാനം ചെയ്തു. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഞായറാഴ്ച ഒമാനിൽ നിശ്ചയിച്ചിരുന്ന യുഎസും ഇറാനും തമ്മിലുള്ള ചർച്ചകൾ റദ്ദാക്കി.

Summary: US President Donald Trump vetoed an Israeli plan to assassinate Iran’s Supreme Leader Ayatollah Ali Khamenei in recent days, two US officials told news agency Reuters on Sunday.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
ഇറാൻ പരമോന്നത നേതാവ് ഖമനയിയെ വധിക്കാനുള്ള ഇസ്രായേൽ പദ്ധതി ട്രംപ് ഇടപെട്ട് തടഞ്ഞെന്ന് റിപ്പോർട്ട്
Open in App
Home
Video
Impact Shorts
Web Stories