ബുധനാഴ്ച രാത്രി ഒമ്പത് മണിക്കാണ് റണ്‍വേക്കു മുകളില്‍ ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ പറന്നുയരാന്‍ നിന്ന വിമാനങ്ങളുടെ യാത്ര റദ്ദാക്കി വിമാനത്താവളം അടച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിക്ക് തുറന്നെങ്കിലും വീണ്ടും ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ മുക്കാല്‍ മണിക്കൂറിനുള്ളില്‍ വിമാനത്താവളം അടച്ചു. യാത്രക്കാര്‍ മണിക്കൂറുകളാണ് വിമാനത്തിനകത്തും എയര്‍പോര്‍ട്ടിലുമായി കുടുങ്ങിയത്. നിലവില്‍ തീവ്രവാദ ഭീഷണിയില്ലെന്നും എന്നാല്‍ മനഃപൂർവം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയാണ് ഡ്രോണുകള്‍ പറത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
advertisement
വ്യാഴാഴ്ച മാത്രം 760 ഫ്‌ളൈറ്റുകളാണ് ഗാറ്റ് വിക്ക് വിമാനത്താവളത്തില്‍ നിന്നും പറന്നുയരേണ്ടിയിരുന്നത്. സുരക്ഷാ പരിശോധനക്ക് ശേഷം ഗതാഗതം പഴയ നിലയിലാകാന്‍ ദിവസങ്ങളെടുക്കുമെന്നാണ് കരുതുന്നത്. ക്രിസ്മസ് പുതുവത്സര സീസണായതിനാല്‍ യാത്രക്കാർ കൂടുതലാണ്.

