പണിമുടക്ക്: ഇന്ന് ബാങ്കുകൾ പ്രവർത്തിക്കില്ല
Last Updated:
ബാങ്ക് ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് ഇന്ന് ബാങ്കുകൾ പ്രവർത്തിക്കില്ല. പൊതു അവധികൾക്ക് പുറമെ മറ്റൊരു ബാങ്ക് പണിമുടക്ക് കൂടി വരുന്നതോടെ അടുത്ത ആറ് ദിവസങ്ങളിൽ അഞ്ച് ദിവസവും ബാങ്കുകൾ പ്രവർത്തിക്കില്ല. സേവന വേതന വ്യവസ്ഥകളിലെയും പെൻഷനിലെയും അപാകതകൾ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്റെ ഇന്നത്തെ പണിമുടക്ക്. രാജ്യമെമ്പാടുമുളള ബാങ്ക് ജീവനക്കാർ സമരത്തെ പിന്തുണയ്ക്കും എന്നാണ് സൂചന.
ഡിസംബർ 22, 23, 25 തീയതികൾ പൊതു അവധിയാണ്. ഡിസംബര്‍ 26 ന് യുണെറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ പണിമുടക്കും. ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്ക്, വിജയ ബാങ്ക് ലയനത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഈ പണിമുടക്ക് എല്ലാ ബാങ്കുകളുടെയും പ്രവർത്തനത്തെ ബാധിക്കാൻ സാധ്യതയില്ലെങ്കിലും മറ്റ് ബാങ്ക് ജീവനക്കാർ സമരത്തിന് പിന്തുണ നൽകിയാൽ ബാങ്ക് ഇടപാടുകൾ തടസപ്പെടും. പണിമുടക്കുകളും ബാങ്ക് തുടർച്ചയായ അവധികളും എടിഎമ്മുകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചേക്കും. ഡിസംബർ 24 മാത്രമാണ് ഈ 6 ദിവസത്തിനിടയിലെ ഏക പ്രവൃത്തി ദിനം.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 21, 2018 6:50 AM IST


