സംഘര്‍ഷാവസ്ഥ തുടരുന്നു; റമ്പാന് പതിനൊന്ന് മണിക്കൂര്‍ പിന്നിട്ടിട്ടും പള്ളിയില്‍ കയറാന്‍ കഴിഞ്ഞില്ല

Last Updated:
കൊച്ചി: കോതമംഗലം ചെറിയ പള്ളിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. പ്രാര്‍ത്ഥനയ്ക്കെത്തിയ ഓര്‍ത്തഡോക്സ് റമ്പാന് പതിനൊന്ന് മണിക്കൂര്‍ പിന്നിട്ടിട്ടും പള്ളിയില്‍ കയറാന്‍ കഴിഞ്ഞില്ല. പ്രതിഷേധവുമായി നൂറുകണക്കിന് യാക്കോബായ വിശ്വാസികള്‍ പള്ളിക്കുമുന്നില്‍ തുടരുകയാണ്. പള്ളി മറുവിഭാഗത്തിനു വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്ന് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ പറഞ്ഞു.
അതേസമയം പൊലീസ് തന്നെ മനപ്പൂര്‍വം കുടുക്കുകയായിരുന്നുവെന്ന് തോമസ് പോള്‍ റമ്പാന്‍ പറഞ്ഞു. പള്ളിയില്‍ കയറി പ്രാര്‍ഥിക്കാനുള്ള സാഹചര്യം ഒരുക്കാമെന്ന് പൊലീസ് മുന്‍പ് ഉറപ്പ് നല്‍കിയിരുന്നതായും ഇതിന്റെ അടിസ്ഥാനത്തിലാണ് എത്തിയതെന്നും തോമസ് പോള്‍ റമ്പാന്‍ ന്യൂസ് 18 പ്രൈം ഡിബേറ്റിലാണ് പറഞ്ഞത്.
Also Read:  കോതമംഗലം ചെറിയപള്ളിയിൽ സംഘർഷം; പ്രതിഷേധക്കാരെ അറസ്റ്റുചെയ്തു നീക്കി
രാവിലെ പത്ത് മണിയോടെ മാര്‍ തോമ പള്ളിയില്‍ പ്രാര്‍ഥനയ്ക്കായി എത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ തോമസ് പോള്‍ റമ്പാന് സുരക്ഷയൊരുക്കാന്‍ പൊലീസ് രംഗത്തെത്തിയതോടെ യാക്കോബായ വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ജീവന്‍ വെടിയേണ്ടിവന്നാലും ഓര്‍ത്തഡോക്‌സുകാരെ പ്രാര്‍ഥന നടത്താന്‍ അനുവദിക്കില്ലെന്ന് മുദ്രാവാക്യം വിളിച്ചാണ് നൂറുകണക്കിന് യാക്കോബായ വിഭാഗക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഓര്‍ത്തഡോക്‌സ് റമ്പാന് സുരക്ഷ നല്‍കണമെന്ന് കോടതി വിധിയുണ്ടായിരുന്നു.
advertisement
Dont Miss: ഒന്നരലക്ഷം രൂപയും പത്ത് ദിവസവുമുണ്ടോ ? പാവപ്പെട്ടവന് ഒരു വീട് നല്‍കാം
വ്യാഴാവ്ച രാവിലെ പത്ത് മണിക്ക് മാര്‍ തോമ ചെറിയ പള്ളിയില്‍ പ്രവേശിക്കുന്നതിന് സംരക്ഷണം ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ തോമസ് പോള്‍ റമ്പാന്‍ മൂവാറ്റുപുഴ ഡി.വൈ.എസ്.പി പി.കെ ബിജുമോന് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. ഹൈക്കോടതി ഉത്തരവുമായി വരുന്ന റമ്പാന് സംരക്ഷണം ഒരുക്കുന്നത് സംബന്ധിച്ച് കഴിഞ്ഞദിവസം പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. കോടതി വിധി പ്രകാരം മാര്‍ തോമ ചെറിയ പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പൂര്‍ണ്ണമായും വിട്ടുനല്‍കിയതാണെന്ന് പറയുമ്പോള്‍, ഈ പള്ളി പണിതത് അന്ത്യോഖ്യന്‍ സിംഹാസനത്തിന് കീഴിലുള്ള യാക്കോബായ സുറിയാനി കൃസ്ത്യാനികള്‍ക്ക് ആരാധന നടത്തുന്നതിനാണെന്നാണ് യാക്കോബായ വിഭാഗം പറയുന്നത്. ഈ പള്ളിയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള യാക്കോബായ വിശ്വാസം പ്രകാരമുള്ള അനുഷ്ഠാനങ്ങള്‍ കോടതി വിധി മൂലം ഉപേക്ഷിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് യാക്കോബായ വിഭാഗം വ്യക്തമാക്കുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംഘര്‍ഷാവസ്ഥ തുടരുന്നു; റമ്പാന് പതിനൊന്ന് മണിക്കൂര്‍ പിന്നിട്ടിട്ടും പള്ളിയില്‍ കയറാന്‍ കഴിഞ്ഞില്ല
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement