TRENDING:

ഈജിപ്തിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികളുടെ നിക്കാബ് നിരോധിച്ചു; നടപടി ഈ മാസാവസാനം പ്രാബല്യത്തില്‍

Last Updated:

ഈജിപ്റ്റിന്റെ വിദ്യാഭ്യാസ മന്ത്രി റെഡ ഹെഗാസിയാണ് ഈ തീരുമാനം അറിയിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഈജിപ്റ്റിലെ സ്‌കൂളുകളില്‍ വിദ്യാർത്ഥിനികൾ മുഖാവരണം (നിക്കാബ് ) ധരിക്കുന്നതിന് നിരോധനം. സെപ്റ്റംബര്‍ 30ന് തുടങ്ങുന്ന അധ്യയന വര്‍ഷം മുതല്‍ ഈ തീരുമാനം നടപ്പാക്കുന്നതാണ്. സര്‍ക്കാരിന്റെ പുതിയ തീരുമാനം രാജ്യത്തിനകത്ത് നിരവധി ചര്‍ച്ചകള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. ഈജിപ്റ്റിന്റെ വിദ്യാഭ്യാസ മന്ത്രി റെഡ ഹെഗാസിയാണ് ഈ തീരുമാനം അറിയിച്ചത്. പുതിയ മാര്‍ഗ നിര്‍ദ്ദേശത്തെപ്പറ്റിയുള്ള കൂടുതല്‍ വിശദാംശങ്ങളും അദ്ദേഹം പങ്കുവച്ചു.
advertisement

പുതിയ തീരുമാനം അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മുഖം മറയ്ക്കാതെ ഹെയര്‍ കവര്‍ ധരിക്കാവുന്നതാണ്. മതപരവും വിദ്യാഭ്യാസപരവുമായ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ വസ്ത്രധാരണത്തില്‍ പ്രധാന പങ്ക് വഹിക്കേണ്ടവരാണ് മാതാപിതാക്കള്‍ എന്നും വിദ്യാഭ്യാസ മന്ത്രി റെഡ ഹെഗാസി പറഞ്ഞു. ഹെയര്‍ കവര്‍ ധരിക്കാനുള്ള പെണ്‍മക്കളുടെ തീരുമാനത്തെക്കുറിച്ച് രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണമെന്നും അവരുടെ സമ്മതത്തോടെയായിരിക്കണം ഇവ ധരിക്കേണ്ടതെന്നും മന്ത്രി അറിയിച്ചു.

കൂടാതെ ഇക്കാര്യം സ്വമേധയാ തീരുമാനിക്കാവുന്നതാണ്. യാതൊരു സമ്മര്‍ദ്ദവും ഇതിനു പിന്നിലില്ലെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ ഈ തീരുമാനത്തെക്കുറിച്ച് രക്ഷിതാക്കള്‍ ബോധവാന്‍മാരാണോ എന്ന കാര്യം പരിശോധിക്കണമെന്ന് സര്‍ക്കാര്‍ രാജ്യത്തെ വിദ്യാഭ്യാസ ഡയറക്ട്രേറ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ യൂണിഫോമിന്റെ കാര്യത്തിലും വിദ്യാഭ്യാസ മന്ത്രാലയം തീരുമാനമെടുത്തിട്ടുണ്ട്. സ്‌കൂള്‍ ബോര്‍ഡ്, ട്രസ്റ്റി, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരുമായി സഹകരിച്ച് യൂണിഫോം തെരഞ്ഞെടുക്കണമെന്നാണ് പുതിയ തീരുമാനം.

advertisement

Also read-ലി ഷാങ്ഫു എവിടെ? ചൈനീസ് പ്രതിരോധ മന്ത്രിയെ രണ്ടാഴ്ചയായി പൊതുവേദികളില്‍ കാണാനില്ല

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അനുയോജ്യമായ നിറവും യൂണിഫോമും തെരഞ്ഞെടുക്കാന്‍ ഈ സമിതിയ്ക്ക് അധികാരമുണ്ടെന്നും പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഏകീകൃത രൂപം ഉറപ്പാക്കുന്നതിനായി വിദ്യാഭ്യാസ ഡയറക്ട്രേറ്റുമായി ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഓരോ വിദ്യാഭ്യാസ ഘട്ടത്തിന്റെയും ആരംഭത്തില്‍ തന്നെ സ്‌കൂള്‍ യൂണിഫോമില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് മന്ത്രി അറിയിച്ചു. മൂന്ന് വര്‍ഷം കൂടുമ്പോള്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയാകുമെന്നും മന്ത്രി അറിയിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

യൂണിഫോം എവിടെ നിന്ന് വാങ്ങണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം രക്ഷിതാക്കള്‍ക്കുണ്ട്. യൂണിഫോം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ബാധ്യസ്ഥരാണെന്നും മന്ത്രാലയം പറഞ്ഞു. ഈ നിയമം ലംഘിക്കുന്ന വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. കൂടാതെ ദേശീയ ഐഡന്റിറ്റി പരീക്ഷകള്‍ സംഘടിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയും വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു. അറബി ഭാഷ, ദേശീയ വിദ്യഭ്യാസം, മതവിദ്യാഭ്യാസം എന്നിവയുള്‍പ്പെടുത്തിയാകണം ദേശീയ ഐഡന്റിറ്റി പരീക്ഷകള്‍ സംഘടിപ്പിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ഈജിപ്തിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികളുടെ നിക്കാബ് നിരോധിച്ചു; നടപടി ഈ മാസാവസാനം പ്രാബല്യത്തില്‍
Open in App
Home
Video
Impact Shorts
Web Stories