ഇസ്രായേലികൾക്കെതിരെയുള്ള പലസ്തീനിയൻ ചാവേറാക്രമണങ്ങളെ അനുകൂലിക്കുന്നതുൾപ്പെടെയുള്ള ഖറദാവിയുടെ നിലപാടുകൾ വിമർശിക്കപ്പെട്ടിരുന്നു. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഈജിപ്ത് തുടങ്ങി നിരവധി അറബ് രാജ്യങ്ങളുടെ ഭീകര പട്ടികയിലും യൂസുഫുൽ ഖറദാവി പേര് ഉൾപ്പെട്ടിരുന്നു.
2011-ലെ കൂട്ട ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട കേസിൽ മുസ്ലീം ബ്രദർഹുഡുമായി ബന്ധമുള്ള മറ്റ് ഈജിപ്തുകാർക്കൊപ്പം 2015-ൽ ഖറദാവിയെ ഈജിപ്ഷ്യൻ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.
ഇസ്രായേലികൾക്കെതിരായ ചാവേർ ബോംബാക്രമണത്തെ അനുകൂലിച്ചതിന്റെ പേരിൽ 2012 മുതൽ ഫ്രാൻസും യുകെയും ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഖറദാവിയെ വിലക്കുകയും ചെയ്തിരുന്നു.
advertisement
1926 സെപ്റ്റംബർ 9-ന് ഈജിപ്തിലെ അൽഗർബിയ്യയിലെ സിഫ്ത് തുറാബ് ഗ്രാമത്തിലാണ് ഖറദാവിയുടെ ജനനം. 120ലേറെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. മക്ക ആസ്ഥാനമായുള്ള മുസ്‍ലിം വേൾഡ് ലീഗ്, കുവൈത്തിലെ ഇന്റർനാഷനൽ ഇസ്‍ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷൻ തുടങ്ങിയ നിരവധി ആഗോള മതസംഘടനകളിൽ അംഗമായിരുന്നു.