TRENDING:

പാകിസ്ഥാനും ഇന്തോനേഷ്യയും ഉൾപ്പെടെ 8 മുസ്ലിം രാജ്യങ്ങൾ ട്രംപിന്റെ സമാധാന പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു

Last Updated:

"ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള അമേരിക്കൻ പ്രസിഡന്റിന്റെ പങ്കിനെയും അദ്ദേഹത്തിന്റെ ആത്മാർത്ഥമായ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നു"

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോകത്തിലെ പ്രധാന മുസ്ലീം രാജ്യങ്ങൾ ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതിക്ക് പിന്തുണ അറിയിച്ചു. അതേസമയം, ചില പാലസ്തീനികൾ ഈ നിർദ്ദേശത്തെ ഒരു 'പ്രഹസനം' എന്ന് വിശേഷിപ്പിച്ച് തള്ളിക്കളഞ്ഞു. വാഷിംഗ്ടണിന്റെ യൂറോപ്യൻ സഖ്യകക്ഷികൾ ഹമാസിനോട് പദ്ധതി അംഗീകരിക്കാൻ ആവശ്യപ്പെട്ടു. ഹമാസ് പദ്ധതി അംഗീകരിച്ചില്ലെങ്കിൽ കൂടുതൽ നാശം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പദ്ധതിയെ പിന്തുണയ്ക്കുന്നതായി പറഞ്ഞു.
ട്രംപും നെതന്യാഹുവും  (AFP)
ട്രംപും നെതന്യാഹുവും (AFP)
advertisement

എട്ട് അറബ് അല്ലെങ്കിൽ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ, "ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള അമേരിക്കൻ പ്രസിഡന്റിന്റെ പങ്കിനെയും അദ്ദേഹത്തിന്റെ ആത്മാർത്ഥമായ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നു" എന്ന് വ്യക്തമാക്കി. "കരാർ അന്തിമമാക്കുന്നതിനും അത് നടപ്പിലാക്കുന്നത് ഉറപ്പാക്കുന്നതിനും വേണ്ടി അമേരിക്കയുമായും കക്ഷികളുമായും ക്രിയാത്മകമായും സഹകരണത്തോടെയും ഇടപെടാൻ തയ്യാറാണെന്ന്" അവർ പ്രസ്താവിച്ചു.

ഇതും വായിക്കുക: 'ചരിത്രദിനം'; ട്രംപിന്റെ ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ച് ഇസ്രായേൽ; ഹമാസ് നിരസിച്ചാൽ ജോലി പൂർത്തിയാക്കുമെന്ന് നെതന്യാഹു

advertisement

ഇസ്രായേലിനെ അംഗീകരിച്ചിട്ടുള്ള ഈജിപ്ത്, ജോർദാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, തുർക്കി എന്നിവയാണ് ഈ രാജ്യങ്ങളിൽ ഉൾപ്പെടുന്നത് (ചില രാജ്യങ്ങൾക്ക് ഇസ്രായേലുമായി അത്ര നല്ല ബന്ധമല്ലയുള്ളത്). മധ്യസ്ഥതക്ക് പ്രധാന പങ്ക് വഹിച്ച ഖത്തറും, സൗദി അറേബ്യയും പ്രസ്താവനയിൽ ഒപ്പുവച്ചു. ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ട് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളായ ഇന്തോനേഷ്യയും പാകിസ്ഥാനും പ്രസ്താവനയിൽ പങ്കുചേർന്നു.

ഭാവിയിലെ ഗാസ സേനയുടെ ഭാഗമായി സൈനികരെ വാഗ്ദാനം ചെയ്തിട്ടുള്ള രാജ്യമാണ് ഇന്തോനേഷ്യ. അതേസമയം, പാകിസ്ഥാൻ ട്രംപിനെ പ്രീണിപ്പിക്കാനും വാഷിംഗ്ടണുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ഉത്സുകരാണ്.

advertisement

വൈറ്റ് ഹൗസ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ എക്‌സിൽ പോസ്റ്റ് ചെയ്ത പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവനയെ ട്രംപ് അഭിനന്ദിച്ചു. അതിൽ യുദ്ധം അവസാനിപ്പിക്കാൻ "ആവശ്യമായ ഏത് സഹായം നൽകാനും പ്രസിഡന്റ് ട്രംപ് പൂർണ്ണമായും തയ്യാറാണെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്" എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പാലസ്തീൻ അതോറിറ്റിയും പിന്തുണ വാഗ്ദാനം ചെയ്യുകയും ട്രംപിന്റെ "ആത്മാർത്ഥവും ദൃഢവുമായ ശ്രമങ്ങളെ" സ്വാഗതം ചെയ്യുകയും ചെയ്തു.

അതേസമയം, പദ്ധതി സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ഹമാസ് അറിയിച്ചു.

advertisement

എന്നാൽ ഗാസയിൽ ഹമാസിനൊപ്പം പോരാടുന്ന പാലസ്തീൻ സായുധ സംഘമായ ഇസ്ലാമിക് ജിഹാദ് ഈ പദ്ധതിയെ "പലസ്തീൻ ജനതയ്‌ക്കെതിരായ തുടർച്ചയായ ആക്രമണത്തിനുള്ള പാചകക്കുറിപ്പ്" എന്നാണ് വിശേഷിപ്പിച്ചത്. യുദ്ധം തകർത്ത ഗാസയിലെ താമസക്കാർ പദ്ധതിയെക്കുറിച്ച് സംശയം പ്രകടിപ്പിക്കുകയും, ബന്ദികളെ മോചിപ്പിക്കാനുള്ള തന്ത്രമാണിതെന്നും അത് യുദ്ധം അവസാനിപ്പിക്കില്ലെന്നും പറഞ്ഞ് തള്ളിക്കളയുകയും ചെയ്തു.

അതേസമയം, ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങൾ സമാധാന പദ്ധതിക്ക് പിന്തുണ നൽകി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കഴിഞ്ഞ ആഴ്ച ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ മാക്രോൺ അഭിനന്ദിച്ചു.

advertisement

"ഹമാസിന് എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കുക, ഈ പദ്ധതി അംഗീകരിക്കുക എന്നതല്ലാതെ മറ്റൊരു വഴിയുമില്ല," മാക്രോൺ എക്‌സിൽ കുറിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/World/
പാകിസ്ഥാനും ഇന്തോനേഷ്യയും ഉൾപ്പെടെ 8 മുസ്ലിം രാജ്യങ്ങൾ ട്രംപിന്റെ സമാധാന പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു
Open in App
Home
Video
Impact Shorts
Web Stories