ഇതിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച് രാജ്യത്തെ പ്രധാന അന്താരാഷ്‌ട്ര വിമാനത്താവളം മെച്ചപ്പെടുത്താനാണ് തീരുമാനം. എൽ സാൽവഡോർ പ്രസിഡന്റ് നയിബ് ബുകെലെ യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ബ്രയാൻ നിക്കോൾസുമായി ഈ ആഴ്ച്ച കൂടിക്കാഴ്ച നടത്തിയിരുന്നു. അനിയന്ത്രിത കുടിയേറ്റം തടയാനുള്ള ശ്രമങ്ങളെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു. നിലവിൽ രാജ്യത്തുടനീളം 3.2 ദശലക്ഷം കുടിയേറ്റക്കാർ ഉണ്ടെന്നാണ് റിപ്പോർട്ട്.
ആഫ്രിക്കയിൽ നിന്നും മറ്റിടങ്ങളിൽ നിന്നുമുള്ള നിരവധി കുടിയേറ്റക്കാർ മധ്യ അമേരിക്ക വഴി ആണ് യുഎസിലെത്തുന്നത്. എന്നാൽ ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി വാറ്റ് നികുതി ഉൾപ്പടെ 1,130 ഡോളർ ആണ് അധികമായി നൽകേണ്ടി വരിക. ഒക്ടോബർ 23 മുതലാണ് പുതിയ ഫീസ് പ്രാബല്യത്തിൽ വന്നത്. രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉപയോഗം വർദ്ധിച്ച സാഹചര്യത്തിൽ കൂടിയാണ് ഇത്തരം ഒരു നടപടിയെന്നും പ്രസ്താവനയിൽ പറയുന്നു.
advertisement
ഇന്ത്യയും ആഫ്രിക്കയും ഉൾപ്പെടെ 57 രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ കുറിച്ച് സാൽവദോറിലെ അധികൃതരെ വിമാനക്കമ്പനികൾ ദിവസവും വിവരം അറിയിക്കേണ്ടതുണ്ട് എന്നും നിർദേശം നൽകിയിട്ടുണ്ട്.