TRENDING:

അമേരിക്കയിൽ 11 പേരെ വെടിവെച്ച് കൊന്നത് കുടിയേറ്റക്കാരയവരെ ലക്ഷ്യമിട്ടുള്ള ആക്രമണമെന്ന് പൊലീസ്

Last Updated:

അമേരിക്കയിൽ ഇടയ്ക്കിടെ വെടിവെയ്പ്പ് ആക്രമണങ്ങളുണ്ടാകാറുണ്ടെങ്കിലും, ഇത്തവണ അക്രമികളുടെ പ്രായമാണ് പൊലീസിനെ കുഴപ്പിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കഴിഞ്ഞ ദിവസം അമേരിക്കയിലെ കാലിഫോർണിയയിൽ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കുടിയേറ്റക്കാരായ ഏഷ്യൻ വംശജരെ ലക്ഷ്യമിട്ടാണ് ആക്രമി വെടിവെയ്പ്പ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സാൻ ഫ്രാൻസിസ്കോയ്ക്കടുത്തുള്ള ഹാഫ് മൂൺ ബേ എന്ന കടൽത്തീര നഗരത്തിലെ കൂൺ ഫാമുകളിലെ കർഷകരാണ് അക്രമത്തിന് ഇരയായവരിൽ ഭൂരിാഭാഗവും.
advertisement

രണ്ടു വ്യത്യസ്ത, സംഭവങ്ങളിൽ പ്രായമായ രണ്ടുപേരായിരുന്നു പ്രതികൾ. അമേരിക്കയിൽ ഇടയ്ക്കിടെ വെടിവെയ്പ്പ് ആക്രമണങ്ങളുണ്ടാകാറുണ്ടെങ്കിലും, ഇത്തവണ അക്രമികളുടെ പ്രായമാണ് പൊലീസിനെ കുഴപ്പിച്ചത്. 72 കാരനായ ഹുയു കാൻ ട്രാൻ, 66 കാരനായ ചുൻലി ഷാവോ എന്നിവകാണ് ഓരോ സെമി ഓട്ടോമാറ്റിക് പിസ്റ്റൾ ഉപയോഗിച്ച് ആക്രമണം നടത്തിയത്.

രണ്ട് ആക്രമണങ്ങളുടെയും ഇരകൾ കുടിയേറ്റ വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ലോസ് ഏഞ്ചൽസിനടുത്തുള്ള മോണ്ടെറി പാർക്കിൽ ചാന്ദ്ര പുതുവത്സരം ആഘോഷിക്കുന്ന ബോൾറൂം നർത്തകർക്ക് നേരെയെും അക്രമികൾ വെടിയുതിർത്തു, ഹാഫ് മൂൺ ബേയിൽ 380 മൈൽ വടക്ക് ഹിസ്പാനിക്കിലാണ്, ഏഷ്യൻ വംശജരായ കർഷക തൊഴിലാളികൾക്ക് നേരെ ഷാവോ വെടിയുതിർത്തത്.

advertisement

ശനിയാഴ്ച രാത്രി ഹുയു കാൻ ട്രാൻ രണ്ടാമത്തെ ഡാൻസ് സ്റ്റുഡിയോ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ക്ലബ്ബിന്റെ നടത്തിപ്പുർ ഇയാളെ കീഴടക്കുകയായിരുന്നു. പിറ്റേദിവസം ഇയാൾ പൊലീസ് വാഹനത്തിൽവെച്ച് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. എന്നാൽ തിങ്കളാഴ്ച വൈകുന്നേരം ഷെരീഫ് സ്റ്റേഷന് പുറത്ത് ഷാവോയെ പൊലീസ് അറസ്റ്റ് ചെയ്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും വെടിവെയ്പ്പിന്‍റെ കാരണം ആദ്യം കണ്ടെത്താനായിരുന്നില്ല. ഹാഫ് മൂൺ ബേ കാർനേജിനെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങൾ ചില തരത്തിലുള്ള ജോലി സംബന്ധമായ അതൃപ്തിയിലേക്ക് വിരൽ ചൂണ്ടുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. “ഞങ്ങളുടെ പക്കലുള്ള എല്ലാ തെളിവുകളും സൂചിപ്പിക്കുന്നത് ഇത് ജോലിസ്ഥലത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ആക്രമണമാണെന്നാണ്,” സാൻ മാറ്റിയോ ഷെരീഫ് ക്രിസ്റ്റീന കോർപസ് ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആക്രമണം നടത്തിയതായി ആരോപിക്കപ്പെടുന്ന രണ്ട് സ്ഥലങ്ങളിലൊന്നായ മൗണ്ടൻ മഷ്റൂം ഫാമിലാണ് ഷാവോ ജോലി ചെയ്തിരുന്നതെന്ന് അവർ പറഞ്ഞു. ഇവിടങ്ങളിൽ ഏഷ്യൻ രാജ്യങ്ങളിൽനിന്ന് കുടിയേറിയ നിരവധിപ്പേർ ജോലി ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ കുടിയേറ്റക്കാരോടുള്ള വിദ്വേഷമാകാം ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
അമേരിക്കയിൽ 11 പേരെ വെടിവെച്ച് കൊന്നത് കുടിയേറ്റക്കാരയവരെ ലക്ഷ്യമിട്ടുള്ള ആക്രമണമെന്ന് പൊലീസ്
Open in App
Home
Video
Impact Shorts
Web Stories