ഡോജ് കൂടുതല്‍ ശക്തമാകും: മസ്‌ക്
ഡോജ് ഒരു തുടക്കം മാത്രമാണെന്നും സര്‍ക്കാരിന്റെ പാഴ്‌ചെലവ് ഒരു ട്രില്ല്യണ്‍ ഡോളര്‍ കുറയ്ക്കാന്‍ ലക്ഷ്യമിടുന്നതിനാല്‍ കാലക്രമേണ ഇത് വളര്‍ച്ച കൈവരിക്കുമെന്നും മസ്‌ക് പറഞ്ഞു. ''ഇത് ഡോജിന്റെ അവസാനമല്ല, മറിച്ച് തുടക്കം മാത്രമാണ്. ഇത് ടീം കാലക്രമേണ കൂടുതല്‍ ശക്തമാകും. ഇത് സര്‍ക്കാരിലുടനീളം സ്വാധീനം ചെലുത്തും. കാലക്രമേണ ഒരു ട്രില്ല്യണ്‍ ഡോളറിന്റെ പാഴ്‌ചെലവ് കുറയ്ക്കുന്നത് നമുക്ക് കാണാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്,'' മസ്‌ക് പറഞ്ഞു.
ട്രംപിന്റെ പരിഗണനയിലുള്ള നിര്‍ദ്ദിഷ്ട ''വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെ'' നിശിതമായി വിമര്‍ശിച്ചതോടെയാണ് യുഎസ് സര്‍ക്കാരിലെ 130 ദിവസത്തെ സേവനം മസ്‌ക് അവസാനിപ്പിച്ചത്. ഡോജ് ഇതുവരെ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇല്ലാതാക്കുന്ന വലിയ ചെലവ് ഉണ്ടാക്കുന്ന ബില്‍ എന്നാണ് നിര്‍ദിഷ്ട ബില്ലിനെ മസ്‌ക് വിശേഷിപ്പിച്ചത്.
advertisement
വൈറ്റ് ഹൗസിലെ ചുമതലകളില്‍ നിന്ന് ഇപ്പോള്‍ അദ്ദേഹം ഒഴിവായതിനാല്‍ ടെസ്‌ല, സ്‌പേസ് എക്‌സ്, എക്‌സ് തുടങ്ങിയ തന്റെ കമ്പനികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ട്രംപ് ഭരണകൂടത്തിലെ മസ്‌കിന്റെ സജീവമായ ഇടപെടല്‍ മൂലം ടെസ്ലയ്‌ക്കെതിരേ പ്രതിഷേധം ശക്തമായിരുന്നു. ടെസ്ല ടേക്ക്ഡൗണ്‍ പ്രതിഷേധങ്ങളും നടന്നു. പ്രതിഷേധക്കാർ ചില ടെസ്ല ഷോറൂമുകള്‍ ആക്രമിക്കപ്പെടുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു.
മസ്‌കിനെ പ്രശംസിച്ച് ട്രംപ്
ട്രംപ് മസ്‌കിനെ പുകഴ്ത്തി സംസാരിച്ച ട്രംപ് തലമുറകളിലെ ഏറ്റവും മികച്ചതും അനന്തരഫലമുണ്ടാക്കിയതുമായ സര്‍ക്കാര്‍ പരിഷ്‌കരണത്തിന് നേതൃത്വം നല്‍കിയത് മസ്‌കാണെന്നും അദ്ദേഹം വൈറ്റ് ഹൗസ് വിടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
മസ്‌കിനെ 'ഗംഭീരന്‍' എന്ന് വിശേഷിപ്പിച്ച ട്രംപ് അദ്ദേഹം എല്ലായ്‌പ്പോഴും എല്ലാവിധത്തിലും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.
''ഇത് അദ്ദേഹത്തിന്റെ ഔദ്യോഗികമായുള്ള അവസാന ദിവസമായിരിക്കും. പക്ഷേ, യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല, കാരണം അദ്ദേഹം എപ്പോഴും നമ്മോടൊപ്പമുണ്ടാകും. എല്ലാ കാര്യങ്ങളിലും അദ്ദേഹം സഹായിക്കും, ഇലോണ്‍ ഗംഭീരനായ ഒരു വ്യക്തിയാണ്,'' സാമൂഹിക മാധ്യമമായ ടൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റില്‍ ട്രംപ് പറഞ്ഞു.