എക്സിലെ ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകാൻ വൈകുന്നെന്ന പരാതിയും പരചയസമ്പന്നരായ ജീവനക്കാർ സ്ഥാപനത്തിൽ നിന്ന് രാജിവച്ച് പോകുന്നു എന്ന സ്ഥിതിയും നില നിൽക്കുമ്പോഴാണ് ഇത്തരത്തിൽ ഒരു റിപ്പോർട്ട് പുറത്തു വന്നത്. സ്റ്റോക്ക് ഓപ്ഷൻ നേടാൻ ജീവനക്കാർ ഒരു പേജിൽ തങ്ങളുടെ പ്രകടനത്തെക്കുറിച്ച് എഴുതി സമർപ്പിക്കണം എന്ന് പറയുന്നത് നിയമവിരുദ്ധമൊന്നുമല്ലെന്ന് തൊഴിൽ നിയമ വിദഗ്ദനായ ലോറി ഡീം എം.എസ്.എനിനു നൽകിയ ഒരു അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. എന്നാൽ സാധാരണയായി ഒഹരി ഓപ്ഷനുകൾ നൽകുന്നത് വ്യക്തിപരമായ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലല്ലെന്നിരിക്കെ ഇത് വിവേചനത്തിന് കാരണമായേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
advertisement
ട്വിറ്ററിന്റെ രണ്ടാം പതിപ്പിനെ സൃഷ്ടിച്ചെടുക്കാൻ (എക്സ്) ജീവനക്കാരെല്ലാം കഠിനമായി കൂടുതൽ സമയം ജോലി ചെയ്യണമെന്നും അതിന് കഴിയാത്തവർ രാജിവച്ച് പോകണമെന്നും ഇലോൺ മസ്ക് 2022 ൽ എക്സ് ( അന്ന് ട്വിറ്റർ) ജീവനക്കാരോട് പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ചു മാസത്തിനിടയ്ക്ക് ടെസ്ലയുടെ വിവിധ വിഭാഗങ്ങളിലെ വൈസ് പ്രസിഡന്റുമാർ സ്ഥാപനത്തിൽ നിന്ന് രാജിവച്ച് ഒഴിഞ്ഞിരുന്നു. ടെസ്ല വൈസ് പ്രസിഡന്‍റ് ശ്രീല വെങ്കിടരത്നം, പബ്ളിക് പോളിസി ബിസിനസ് ഡെവലപ്മെന്റ് വൈസ് പ്രസിഡന്‍റായ രോഹൻ പട്ടേൽ എന്നിവർ രാജിവച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.