മുമ്പൊരിക്കൽ തോർപ്പ് ആത്മഹത്യക്കും ശ്രമിച്ചിട്ടുണ്ടെന്നും അതിനാൽ ഇതും ട്രെയിൻ തട്ടിയുള്ള മരണമാകില്ലെന്നാണ് ഭാര്യ പറയുന്നത്. വിഷാദരോഗം പിടിപ്പെട്ടതിന് പിന്നാലെ സാധ്യമായ എല്ലാ ചികിത്സയും ഭർത്താവിന് നൽകിയിരുന്നു. എങ്കിലും പൂർണമായും പഴയത് പോലെയാകാൻ സാധിച്ചില്ലെന്നാണ് ഭാര്യയുടെ വാക്കുകൾ. കുടുംബത്തിന് പ്രതീക്ഷയുടെ കിരണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും തോർപ്പ് വീണ്ടും വിഷാദത്തിലേക്ക് അകപ്പെടുകയായിരുന്നു.
കുടുംബത്തെ വളരെ അധികം സ്നേഹിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ഗ്രഹാമിനെയാണ് എനിക്ക് അറിയാവുന്നത്. സുന്ദരനും തമാശക്കാരനുമായ ഗ്രഹാം എല്ലാവരെയും വളരെ അധികം സന്തോഷിപ്പിക്കാൻ ശ്രമിക്കുമായിരുന്നു. തോർപ്പിന്റെ പേരിൽ ഒരു ഫൗണ്ടേഷൻ ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നുമാണ് ഭാര്യ അഭിമുഖത്തിൽ പറഞ്ഞത്.
advertisement
വിഷാദരോഗം ബാധിക്കുന്നതിന് മുമ്പ് സുന്ദരമായൊരു ജീവിതമായിരുന്നു പിതാവിന്റെതെന്നാണ് മകൾ കിറ്റിയുടെ വാക്കുകൾ. നിരവധി പേർക്ക് പ്രചോദനമേകിയ ഒരു ജീവിതമായിരുന്നു പിതാവിന്റതെന്ന് ഓർക്കുമ്പോൾ സന്തോഷമുണ്ടെന്നുമാണ് കിറ്റി കൂട്ടിച്ചേർത്തു.
ആഗസ്റ്റ് 4 നായിരുന്നു ഗ്രഹാം തോർപ്പിനെ ട്രെയിൻ തട്ടി മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ആഗസ്റ്റ് 4-നായിരുന്നു ഇക്കാര്യം പുറത്ത് അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഭാര്യയുടെ വെളിപ്പെടുത്തൽ.
ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകളും 82 ഏകദിനങ്ങളും ഗ്രഹാം തോർപ്പ് കളിച്ചിട്ടുണ്ട്. 1993 മുതൽ 2005 വരെ രാജ്യാന്തര ക്രിക്കറ്റിൽ സജീവമായിരുന്നു. 341 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 354 ലിസ്റ്റ് എ മത്സരങ്ങളും 5 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.