2021 നവംബറിൽ, ഒരു ഇൻസൈഡർ ട്രേഡിംഗ് സ്കീമിൽ ഡാഗർ ഭാഗമായതായും കുറ്റപത്രത്തിൽ പറയുന്നു. കോവിഡ് -19 ചികിത്സിക്കുള്ള മരുന്നായ പാക്സ്ലോവിഡിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളമായി ബന്ധപ്പെട്ട വിവരങ്ങളെ അടിസ്ഥാനമാക്കി, ഓപ്ഷൻ ട്രേഡിംഗിൽ നിന്ന് അനധികൃത ലാഭം കൊയ്യുകയായിരുന്നു ലക്ഷ്യം. ഫൈസറിൽ നിന്ന് പാക്‌സ്ലോവിഡിനെക്കുറിച്ചുള്ള വിവരങ്ങൾ അമിത് മോഷ്ടിച്ചെന്നും ഓഹരി വിപണിയിൽ ലാഭമുണ്ടാക്കാൻ അത് ദുരുപയോഗം ചെയ്തുവെന്നും വിചാരണക്കിടെ കണ്ടെത്തിയതായി അറ്റോർണി ഡാമിയൻ വില്ല്യംസ് പറഞ്ഞു.
കോവിഡ് 19 ചികിത്സിക്കാൻ വേണ്ടി തയ്യാറാക്കിയ മരുന്നതായ പാക്‌സ്ലോവിഡ് നല്ല ഫലം നൽകിയതായി അമിത് മനസ്സിലാക്കി. ഈ വിവരങ്ങൾ ഉപയോഗിച്ച് ഇയാൾ ഇൻസൈഡർ ട്രേഡിങ്ങ് നടത്തുകയായിരുന്നു. ''ഇത്തരം അഴിമതിക്കെതിരേ പോരാടുന്നത് ഞങ്ങൾ മുൻഗണന നൽകുന്ന കാര്യങ്ങളിലൊന്നാണ്. എളുപ്പത്തിൽ പണം സമ്പാദിക്കുന്ന ഇത്തരം ആളുകളെ ഞങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് അറിയണം. ഞങ്ങൾ നിങ്ങളെ ഉറപ്പായും പിടികൂടും. നിയമം ലംഘിച്ചതിന് നിങ്ങൾക്ക് തക്ക ശിക്ഷ ലഭിക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കും,'' അറ്റോർണി കൂട്ടിച്ചേർത്തു.
advertisement
എന്താണ് ഇൻസൈഡർ ട്രേഡിങ്ങ്?
ഇൻസൈഡർ ട്രേഡിങ്ങ് നിയമവിരുദ്ധമായ ഒരു രീതിയാണ്. ഒരു കമ്പനിയുടെ വളർച്ചയെക്കുറിത്തോ കമ്പനി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചോ നേരത്തെ മനസിലാക്കാൻ കഴിഞ്ഞാൽ ആ കമ്പനിയുടെ ഓഹരിവില കൂടുമോ കുറയുമോ എന്നൊക്കെ അറിയാൻ സാധിക്കും. പൊതുജനങ്ങൾക്കു ലഭ്യമാകാത്ത ഇത്തരം വിവരങ്ങൾ ഉപയോഗിച്ച് കമ്പനിയുടെ ഉന്നതസ്ഥാനങ്ങളിൽ ഉള്ളവരോ, ജീവനക്കാരോ ബന്ധുക്കളോ ഓഹരികൾ വാങ്ങിക്കൂട്ടി അനധികൃതലാഭം ഉണ്ടാക്കുന്നതിനെയാണ് ഇൻസൈഡർ ട്രേഡിംഗ് എന്നു പറയുന്നത്.