പാരീസിന്റെ വിവിധ ഭാഗങ്ങളിലായി ഒരേസമയമാണ് അഞ്ച് പേരുടെയും അറസ്റ്റ് നടന്നത്. വന്‍ കവര്‍ച്ചയെ കുറിച്ചുള്ള അന്വേഷണം വിപുലീകരിച്ചതിന്റെ ഭാഗമായാണ് ഈ ഓപ്പറേഷന്‍ നടന്നതെന്ന് ജുഡീഷ്യറി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. രാവിലെ മ്യൂസിയം തുറന്ന് മിനുറ്റുകള്‍ക്കുള്ളിലാണ് കവര്‍ച്ച നടന്നത്. മ്യൂസിയത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ തൊഴിലാളികളുടെ വേഷത്തിലെത്തിയ മോഷ്ടാക്കൾ കവർച്ച നടത്തി സ്‌കൂട്ടറുകളില്‍ രക്ഷപ്പെടുകയായിരുന്നു. മോഷണം നടന്ന സമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാളെ ഫ്രഞ്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
അതേസമയം, ഇക്കാര്യത്തില്‍ പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ് ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. മ്യൂസിയത്തിന്റെ മുകളിലത്തെ നിലയില്‍ അതിക്രമിച്ചു കയറിയതായി സംശയിക്കുന്ന രണ്ട് പേരെ കഴിഞ്ഞയാഴ്ച കസ്റ്റഡിയില്‍ എടുത്തിരുന്നു. കവര്‍ച്ചയില്‍ തങ്ങളുടെ പങ്ക് ഇരുവരും ഭാഗികമായി സമ്മതിച്ചിട്ടുണ്ടെന്ന് പാരീസ് പ്രോസിക്യൂട്ടര്‍ ലോര്‍ ബെക്കുവോ പറഞ്ഞു.
advertisement
ഇവരെ അറസ്റ്റു ചെയ്തതിന് പിന്നാലെയാണ് കൂടുതല്‍ അറസ്റ്റുകള്‍ നടന്നിരിക്കുന്നത്. മ്യൂസിയത്തില്‍ നിന്നും നഷ്ടമായ ആഭരണങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അതേസമയം, പ്രതികള്‍ വലിയ ഒരു ശൃംഖലയുടെ ഭാഗമാണോ എന്നും അന്വേഷിക്കുന്നുണ്ട്. മോഷണത്തിന് പിന്നില്‍ ഒരു മുഖ്യ സൂത്രധാരന്‍ ഉണ്ടാകാനുള്ള സാധ്യത തള്ളികളയുന്നില്ലെന്നും ലോര്‍ ബെക്കുവോ അറിയിച്ചു.
ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന മ്യൂസിയത്തിലെ സുരക്ഷാ വീഴ്ചയെ തുറന്നുകാട്ടിയ മോഷണം കൂടിയാണിത്. ഫ്രഞ്ച് മാധ്യമങ്ങള്‍ സംഭവത്തെ ദേശീയ നാണക്കേട് എന്നാണ് വിശേഷിപ്പിച്ചത്. ഇതോടെ നഷ്ടമായ നിധികള്‍ വീണ്ടെടുക്കാന്‍ അധികാരികളില്‍ സമ്മര്‍ദ്ദം ശക്തമായി.
Summary: French police have arrested five more people in connection with the robbery at the Louvre Museum in Paris. The robbery at the Apollo Gallery of the Louvre Museum resulted in the loss of $102 million (approximately Rs 856 crore) in jewelry. The stolen items included a diamond-encrusted wedding gift set and tiara belonging to Napoleon Bonaparte's second wife
