TRENDING:

വിശദമായി പഠിച്ചു; അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത് തടയേണ്ടതില്ലെന്ന് വ്യക്തമായി: ചൈന

Last Updated:

അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന പ്രശ്നവുമായി ബന്ധപ്പെട്ട് പലരുമായും ചൈന ചർച്ച ന ടത്തിയിരുന്നു. അടുത്തിടെയും ഈ പ്രശ്നം ചില രാജ്യങ്ങൾ വീണ്ടും ഉയർത്തിക്കൊണ്ടു വന്നിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബീജിംഗ്: മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത് എതിർക്കേണ്ടതില്ലെന്ന് തീരുമാനിച്ചത് പരിഷ്കരിച്ച വിവരങ്ങളെ കുറിച്ച് വ്യക്തമായ പഠനം നടത്തിയതിനു ശേഷമാണെന്ന് ചൈന. നാല് തവണ ഇതിന് തടസം നിന്ന ചൈന ഇത്തവണ എതിർത്തിരുന്നില്ല.
advertisement

ഐക്യരാഷ്ട്ര സഭ രക്ഷാ സമിതിയുടെ 1267 അൽഖ്വയ്ദ സാങ്ഷൻ കമ്മിറ്റി അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിന്റെ നടപടിക്രമങ്ങൾ വിവരിച്ചു. വസ്തുനിഷ്ഠവും നിഷ്പക്ഷവും പ്രൊഫഷണൽ രീതിയിലുമാകണം ഇത് നടത്തേണ്ടതെന്ന് ചൈന വിശ്വസിക്കുന്നു. വ്യക്തമായ തെളിവും എല്ലാവരുടെ സമ്മതവും ഇതിനുണ്ടാകണം- ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് വാർത്ത കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നു.

also read: മസൂദ് അസർ ആഗോളഭീകരൻ: നാലുതവണ തടസം നിന്ന് ചൈന; ഒടുവിൽ അന്താരാഷ്ട്ര സമ്മർദത്തിന് വഴങ്ങി

അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന പ്രശ്നവുമായി ബന്ധപ്പെട്ട് പലരുമായും ചൈന ചർച്ച ന ടത്തിയിരുന്നു. അടുത്തിടെയും ഈ പ്രശ്നം ചില രാജ്യങ്ങൾ വീണ്ടും ഉയർത്തിക്കൊണ്ടു വന്നിരുന്നു. ഇതിനെ കുറിച്ച് ശ്രദ്ധാപൂർവം പഠനം നടത്തിയ ശേഷം പ്രധാനപ്പെട്ടവരുടെ അഭിപ്രായം സ്വീകരിച്ച ശേഷമാണ് എതിർക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്- വാർത്താക്കുറിപ്പിൽ പറയുന്നു.

advertisement

also read: BIG WIN: മസൂദ് അസറിനെ ആഗോളഭീകരനായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചു

ഈ പ്രശ്നം കൃത്യമായി പരിഹരിക്കുന്നതിനായി അന്തർദേശീയ തീവ്രവാദ സഹകരണത്തിൽ ഐക്യരാഷ്ട്ര സഭയുടെ നിയമങ്ങളും നടപടി ക്രമങ്ങളും ഉയർത്തിപ്പിടിക്കുക, പരസ്പര ബഹുമാനത്തിന്റെ പാത പിന്തുടരുക, അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുക, സംഭാഷണങ്ങൾ വഴി സമവായം ഉണ്ടാക്കുക, സാങ്കേതിക പ്രശ്നങ്ങൾ രാഷ്ട്രീയ വത്കരിക്കുന്നത് തടയുക- ചൈന പറയുന്നു.

അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് തടഞ്ഞില്ലെങ്കിലും പാകിസ്ഥാനെ തള്ളിപ്പറയാൻ ചൈന തയ്യാറായില്ല. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ വലിയ സംഭാവനകൾ പാകിസ്ഥാൻ നൽകിയിട്ടുണ്ടെന്ന് ചൈന വ്യക്തമാക്കി. ഇക്കാര്യം അന്താരാഷ്ട്ര സമൂഹം അംഗീകരിക്കണമെന്നും ചൈന പറഞ്ഞു. തീവ്രവാദത്തിനെതിരായ പാകിസ്ഥാന്റെ പോരാട്ടങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും ചൈന പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/World/
വിശദമായി പഠിച്ചു; അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത് തടയേണ്ടതില്ലെന്ന് വ്യക്തമായി: ചൈന