BIG WIN: മസൂദ് അസറിനെ ആഗോളഭീകരനായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചു

Last Updated:

യു എൻ രക്ഷാസമിതിയാണ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചത്.

ന്യൂഡൽഹി: ഭീകരസംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോളഭീകരനായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു. ചൈന എതിർപ്പ് പിൻവലിച്ചതിനെ തുടർന്നാണ് ഇത് . ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ മസൂദ് അസറിനെതിരെ നടത്തിയ നീക്കങ്ങളെ ചൈന ആയിരുന്നു എതിർത്തിരുന്നത്. യു എൻ രക്ഷാസമിതിയാണ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചത്.
യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം സ്ഥാനപതി സയിദ് അക്ബറുദ്ദിൻ ട്വീറ്റ് ചെയ്തത് ഇങ്ങനെ, "ചെറുതും വലുതുമായ എല്ലാവരും ഒരുമിച്ചു. ഭീകരരുടെ പട്ടികയിൽ യുഎൻ മസൂദ് അസറിനെ ഉൾപ്പെടുത്തിയിരിക്കുന്നു. എല്ലാവർക്കും നന്ദി.'. അതേസമയം, ഇന്ത്യ നൽകിയ തെളിവാണ് പ്രഖ്യാപനത്തിന് ഐക്യരാഷ്ട്രസഭയെ പ്രേരിപ്പിച്ചത്.
പുൽവാമ ഭീകരാക്രമണത്തിനു ശേഷം മാർച്ചിൽ മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചൈന തടസം നിന്നിരുന്നു. ആഗോളഭീകരനായി മസൂദ് അസറിനെ ഐക്യരാഷ്ട്രസഭ പ്രഖ്യാപിക്കണമെന്ന ആവശ്യം നാലാമത്തെ തവണയായിരുന്നു ചൈന അന്ന് തള്ളിയത്. എന്നാൽ, ശ്രീലങ്കയിൽ ഉണ്ടായ ആക്രമണങ്ങളുടെ കൂടെ പശ്ചാത്തത്തിൽ ആയിരുന്നു ഇന്ന് ഈ വിഷയം വീണ്ടും പരിഗണനയ്ക്ക് വന്നത്. എന്നാൽ, ഇത്തവണ ചൈന എതിർപ്പൊന്നും അറിയിച്ചില്ല.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
BIG WIN: മസൂദ് അസറിനെ ആഗോളഭീകരനായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചു
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement