TRENDING:

പൊതുസ്ഥലത്ത് മൊബൈല്‍ ഫോണില്‍ സ്പീക്കര്‍ ഉപയോഗിച്ച് സംസാരിച്ചു; യുവാവിന് 16,000 രൂപ പിഴ

Last Updated:

പണം അടയ്ക്കാന്‍ വൈകിയതിനാല്‍ പിഴ പിന്നീട് 17000 രൂപയായി ഉയര്‍ത്തിയെന്നാണ് യുവാവ് പറഞ്ഞത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പൊതുസ്ഥലത്ത് വെച്ച് മൊബൈല്‍ ഫോണിലെ സ്പീക്കറിലൂടെ സംസാരിച്ച യുവാവിന് 200 ഡോളര്‍(ഏകദേശം 16,000 രൂപ) പിഴ. ഫ്രാന്‍സിലെ നാന്റെസിലെ റെയില്‍വെ സ്റ്റേഷനില്‍വെച്ച് സഹോദരിയോട് സ്പീക്കര്‍ ഫോണില്‍ സംസാരിച്ച ഡേവിഡ് എന്നയാള്‍ക്കാണ് 16,000 രൂപ പിഴയേര്‍പ്പെടുത്തിയതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്രാന്‍സിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റെയില്‍വെ സ്ഥാപനമായ എസ്എന്‍സിഎഫിലെ ഉദ്യോഗസ്ഥയാണ് ഡേവിഡിന് പിഴ ചുമത്തിയത്.
News18
News18
advertisement

ഫെബ്രുവരി രണ്ടിന് ഫ്രാന്‍സിലെ പടിഞ്ഞാറന്‍ ഭാഗത്തുള്ള നാന്റസ് റെയില്‍വേ സ്റ്റേഷനില്‍ ഡേവിഡ് ട്രെയിനിനായി കാത്തിരിക്കുമ്പോഴാണ് സംഭവം. ലൗഡ്‌സ്പീക്കര്‍ ഓഫ് ചെയ്തില്ലെങ്കില്‍ 150 ഡോളര്‍ പിഴ ചുമത്തുമെന്ന് ഒരു എസ്എന്‍ഡിഎഫ് സുരക്ഷാ ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞതായി ഡേവിഡ് പറഞ്ഞുവെന്ന് ഫ്രഞ്ച് വാര്‍ത്താ ചാനലായ ബിഎഫ്എം ടിവി റിപ്പോര്‍ട്ട് ചെയ്തു. ആദ്യം ഇത് ഒരു തമാശയായിരിക്കുമെന്നാണ് താന്‍ കരുതിയതെന്നും എന്നാല്‍, ഉദ്യോഗസ്ഥന്‍ യഥാര്‍ത്ഥത്തില്‍ പിഴ ചുമത്തിയപ്പോള്‍ അത്ഭുതപ്പെട്ടുപോയതായും ഡേവിഡ് പറഞ്ഞു.

''സുരക്ഷാ ഉദ്യോഗസ്ഥയ്ക്ക് എന്നോട് ദേഷ്യം വന്നുവെന്നാണ് ഞാന്‍ കരുതുന്നത്. അവര്‍ തന്റെ നോട്ട്ബുക്ക് പുറത്തെടുത്ത് എനിക്ക് പിഴ ചുമത്തുകയായിരുന്നു. ആദ്യം 13,000 രൂപയാണ് പിഴയിട്ടത്. എന്നാല്‍ പണം അടയ്ക്കാന്‍ വൈകിയതിനാല്‍ പിഴ പിന്നീട് 17000 രൂപയായി ഉയര്‍ത്തി,'' ഡേവിഡ് പറഞ്ഞു. പിഴ ചുമത്തിയതിനെതിരേ ഡേവിഡ് ഒരു അഭിഭാഷകന്റെ സഹായത്തോടെ കേസ് ഫയല്‍ ചെയ്തു. തുടര്‍ന്ന് പിഴ ഉടന്‍ അടയ്ക്കാത്തതിനാല്‍ തുക ഗണ്യമായി വര്‍ധിക്കുകയായിരുന്നു.

advertisement

പൊതു ഇടങ്ങളില്‍ വീഡിയോകള്‍ കാണാനും ഫോണ്‍വിളിക്കാനും ഹെഡ്‌ഫോണുകള്‍ ഉപയോഗിക്കാതിരിക്കുന്ന ശീലം വ്യാപകമാകുകയാണെന്ന് അടുത്തിടെ സാമൂഹികമാധ്യമമായ റെഡ്ഡിറ്റില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ഈ ശീലം സാധാരണമായിക്കൊണ്ടിരിക്കുകയാണെന്ന് നിരവധി ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു. ശാന്തമായ മുറിയില്‍ ഹെഡ്‌ഫോണുകളില്ലാതെ ടിക് ടോക്ക് ഉച്ചത്തില്‍ കണ്ടുകൊള്ളട്ടെയെന്ന് ഒരാള്‍ പോസ്റ്റിന് താഴെ അഭിപ്രായപ്പെട്ടു.

''നിങ്ങളുടെ ഫോണ്‍ സംഭാഷണം കേള്‍ക്കാന്‍ ആരെയും നിര്‍ബന്ധിക്കരുത്. അത് ചിലപ്പോള്‍ അയാള്‍ക്ക് ശല്യമായിരിക്കാം. അയാളുടെ ശ്രദ്ധ തിരിക്കുന്ന രീതിയില്‍ നുഴഞ്ഞു കയറുന്നത് ശല്യമായി തോന്നിയേക്കാം'', ഒരാൾ പറഞ്ഞു.

advertisement

ഫ്രാന്‍സില്‍ പൊതു സ്ഥലത്ത് മൊബൈല്‍ ഫോണിലെ സ്പീക്കറില്‍ സംസാരിക്കുന്നത് അനുവദിക്കുന്നുണ്ടെങ്കിലും അതിലെ ശബ്ദത്തിന്റെ അളവ് അവിടുത്തെ ശബ്ദ നിയന്ത്രണ നിയമത്തിന്റെ പരിധിയിലായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/World/
പൊതുസ്ഥലത്ത് മൊബൈല്‍ ഫോണില്‍ സ്പീക്കര്‍ ഉപയോഗിച്ച് സംസാരിച്ചു; യുവാവിന് 16,000 രൂപ പിഴ
Open in App
Home
Video
Impact Shorts
Web Stories