ജോർദാൻ ബാർഡെല്ലയുടെ നേതൃത്വത്തിലുള്ള നാഷണൽ റാലി 32.3 മുതൽ 33 ശതമാനം വരെ വോട്ട് നേടിയപ്പോൾ മാക്രോണിന്റെ റെനൈസൻസ്‍ പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം 14.8 മുതൽ 15.2 ശതമാനം വരെ മാത്രമാണ് വോട്ട് നേടിയത്. ഫ്രാൻസ് ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നും അതിനാൽ ലെജിസ്ലേറ്റീവ് തിരഞ്ഞെടുപ്പ് നടത്തണമെന്നും ബാർഡെല്ല മാക്രോണിനോട് ആവശ്യപ്പെട്ടു.
ഈ തിരഞ്ഞെടുപ്പ് ഫലം മാക്രോണിനെ സംബന്ധിച്ച് നിർണായകമാണ്. 2027 ൽ നടക്കാനിരിക്കുന്ന പ്രസിഡൻഷ്യൽ വോട്ടെടുപ്പിൽ, ആർഎൻലെ പ്രമുഖയായ മറൈൻ ലെ പെൻ വിജയസാധ്യത പ്രതീക്ഷിക്കുന്നുണ്ട്. 1997ൽ ജാക്വസ് ഷിറാക്ക് ഇത് പോലെ ഇടതുമുന്നണിക്ക് ഭൂരിപക്ഷം നേടിക്കൊടുക്കാനായി ഇടക്കാല തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തിരുന്നു. അന്ന് എതിർ രാഷ്ട്രീയകക്ഷികളിൽപെട്ട പ്രസിഡന്റും പ്രധാനമന്ത്രിയും ഒരുമിച്ചു രാജ്യം ഭരിച്ചു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 10, 2024 12:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഫ്രാൻസിൽ പ്രസിഡന്റ് മാക്രോണ്‍ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; പാര്‍ലമെന്റ് പിരിച്ചുവിട്ടു