ഞായറാഴ്ച്ച പ്രാദേശികസമയം 8.30ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12) വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നാണു മധ്യസ്ഥരായ ഖത്തർ നേരത്തെ അറിയിച്ചിരുന്നത്. പിന്നീട് രണ്ടു മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിനു ശേഷമാണ് ഇപ്പോൾ ബന്ദികളുടെ പേരുകൾ മധ്യസ്ഥരായ ഖത്തർ മുഖേന ഹമാസ് കൈമാറിയത്. പിന്നാലെ വെടിനിർത്തൽ പ്രാബല്യത്തിൽ വരികയായിരുന്നു.
മോചിപ്പിക്കുന്നവരുടെ പട്ടിക ഹമാസ് നൽകിയില്ലെന്നും ഹമാസ് അവരുടെ വാക്കുപാലിക്കുന്നതു വരെ വെടിനിർത്തൽ പ്രാബല്യത്തിൽ വരില്ലെന്നുമായിരുന്നു മണിക്കൂറുകൾക്ക് മുന്നേ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് പ്രതികരിച്ചിരുന്നത്. കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ ഹമാസ് പരാജയപ്പെട്ടെന്നും കരാർ വ്യവസ്ഥകൾ നടപ്പാകും വരെ ഗാസയിലെ സൈനിക നടപടികൾ തുടരുമെന്നും ഐഡിഎഫ് വ്യക്തമാക്കി. അതേസമയം സാങ്കേതിക പ്രശ്നം കാരണമാണു പട്ടിക കൈമാറാൻ വൈകിയതെന്നാണു ഹമാസിന്റെ പ്രതികരണം. പിന്നാലെയാണ് മൂന്നു വനിതകളുടെ പേരുകൾ ഹമാസ് കൈമാറിയത്.
advertisement