ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. വെടിനിർത്തൽ ഉറപ്പിക്കുന്നതിനും ഗാസയുടെ പുനർനിർമ്മാണം ആരംഭിക്കുന്നതിനുമായുള്ള സമാധാന ഉച്ചകോടിയ്ക്കായി ഈജിപ്തിലേക്ക് പുറപ്പെടും മുൻപ് എയർഫോഴ്‌സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ട്രംപ്.ആദ്യം ഇസ്രയേലിൽ എത്തുന്ന ട്രംപ്, അവിടെ രാജ്യത്തിന്റെ പാർലമെന്റിനെ അഭിസംബോധന ചെയ്യും. തുടർന്നായിരിക്കും ഈജിപ്തിലേക്ക് തിരിക്കുക.
advertisement
വെടിനിർത്തൽ കരാർ നിലനിൽക്കുമെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, വിശ്വസിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
"വെടിനിർത്തൽ നിലനിൽക്കുമെന്ന് ഞാൻ കരുതുന്നു. അതിന് നിരവധി കാരണങ്ങളുണ്ട്. ആളുകൾക്ക് യുദ്ധം മടുത്തുവെന്നാണ് ഞാൻ കരുതുന്നത്" യുഎസ് പ്രസിഡന്റ് പറഞ്ഞു. ഗാസ പുനർനിർമ്മാണത്തിനും, മാനുഷിക പരിഗണനയ്ക്കും മുൻഗണന നൽകുമെന്ന് പ്രസിഡന്റ് പറഞ്ഞു
ഹമാസ് തടവിലാക്കിയിരിക്കുന്ന 48 ബന്ദികളെ മോചിപ്പിക്കുക, ഇസ്രായേൽ തടവിലാക്കിയിരിക്കുന്ന നൂറുകണക്കിന് പലസ്തീൻ തടവുകാരെ മോചിപ്പിക്കുക, ഗാസയിലേക്കുള്ള മാനുഷിക സഹായം വർദ്ധിപ്പിക്കുക, ഗാസയിലെ പ്രധാന നഗരങ്ങളിൽ നിന്ന് ഇസ്രായേൽ സൈന്യം ഭാഗികമായി പിൻവാങ്ങുക എന്നിവയാണ് വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടത്തിൽ ആവശ്യപ്പെടുന്നത്. വെള്ളിയാഴ്ച, ഗാസയുടെ ചില ഭാഗങ്ങളിൽ നിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങൽ പൂർത്തിയാക്കയതോടെ ഹമാസിന് ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാർ പ്രകാരമുള്ള 72 മണിക്കൂർ കൗണ്ട്ഡൗൺ ആരംഭിച്ചു.
ഷാം എൽ-ഷെയ്ക്ക് സമാധാന ഉച്ചകോടി എന്ന് പേരിട്ടിരിക്കുന്ന യോഗത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയും സംയുക്തമായി അധ്യക്ഷത വഹിക്കും.ഗാസയിലെയും മിഡിൽ ഈസ്റ്റിലെയും സമാധാനത്തെക്കുറിച്ച് ഉച്ചകോടിയിൽ ചർച്ച ചെയ്യും.
തുടർന്ന് ട്രംപ് ഈജിപ്തിലേക്ക് പോകും, അവിടെ അദ്ദേഹവും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ-ഫത്താഹ് എൽ-സിസിയും 20 ലധികം രാജ്യങ്ങളിലെ നേതാക്കളുമായി ഗാസയിലെയും മിഡിൽ ഈസ്റ്റിലെയും സമാധാനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഷാം എൽ-ഷെയ്ക്കിൽ ഒരു ഉച്ചകോടിക്ക് നേതൃത്വം നൽകും.0-ലധികം രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ നിർണായക സമ്മേളനത്തിൽ പങ്കെടുക്കും.
