പ്രതിഷേധത്തിൽ 100 പോലീസുകാർക്കും 20 സാധാരണക്കാർക്കും പരിക്കേറ്റതായി മെക്സിക്കോ സിറ്റിയുടെ പബ്ലിക് സേഫ്റ്റി സെക്രട്ടറി പാബ്ലോ വാസ്ക്വെസ് പത്രസമ്മേളനത്തിൽ പറഞ്ഞു. പരിക്കേറ്റതിൽ 40 പോലീസുകാർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ 20 പേരെ അറസ്റ്റ് ചെയ്തതായും മറ്റ് 20 പേർക്കെതിരെ ഭരണകൂടത്തിനെതിരെയുള്ള കുറ്റകൃത്യം ചുമത്തിയതായും അദ്ദേഹം പറഞ്ഞു.
നവംബർ 1 ന് ഒരു പൊതുപരിപാടിക്കിടെയാണ് കുറ്റകൃത്യങ്ങൾക്കെതിരെ പോരാടിയ ഉറുപാൻ മേയർ കാർലോസ് മാൻസോയെ വെടിവച്ചു കൊന്നത്. കൊലപാതകത്തിൽ രോഷം ആളിക്കത്തിയ പടിഞ്ഞാറൻ സംസ്ഥാനമായ മൈക്കോവാക്കൻ ഉൾപ്പെടെ മെക്സിക്കോയിലുടനീളമുള്ള വിവിധ നഗരങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
advertisement
കുറ്റകൃത്യങ്ങളും അക്രമങ്ങളും തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും കാർലോസ് മരിച്ചതല്ല, സർക്കാർ അദ്ദേഹത്തെ കൊന്നതാണെന്നും ആക്രോശിച്ചുകൊണ്ടുമാണ് ജൻ സി പ്രതിഷേധങ്ങൾ അരങ്ങേറിയത്. 'ജനററേഷൻ ഇസഡ് മെക്സിക്കോ' എന്ന് സ്വയം വിളിക്കുന്ന ഒരു സംഘമാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു മാനിഫെസ്റ്റോയിൽ, അക്രമം, അഴിമതി, അധികാര ദുർവിനിയോഗം എന്നിവയിൽ മടുത്ത മെക്സിക്കൻ യുവാക്കളെയൈണ് ഇവർ പ്രതിനിധീകരിക്കുന്നതെന്നുമാണ് റിപ്പോർട്ട്.
