''ഞങ്ങള്‍ ചരിത്രനേട്ടം നേടി,'' എന്ന് പാര്‍ട്ടിയുടെ പ്രമുഖ നേതാവായ ആലീസ് വെയ്ഡല്‍ പറഞ്ഞു. ജര്‍മനിയിലെ ജനങ്ങളും മുഖ്യധാര രാഷ്ട്രീയ കക്ഷികളും പ്രതീക്ഷിച്ച വിജയം തന്നെയായിരുന്നു ഇത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പലരെയും ഞെട്ടിപ്പിക്കുകയും ചെയ്തു.
രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ എഎഫ്ഡിയുടെ വേരുകള്‍ ആഴ്ന്നിറങ്ങിയിരിക്കുകയാണെന്നും നേരത്തെ ദേശീയതലത്തില്‍ ഇത്രയധികം ശക്തമായിരിക്കുന്നില്ലെന്നും ആലീസ് വെയ്ഡല്‍ പറഞ്ഞു. ഒരുമിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനും പ്രവര്‍ത്തിക്കാനും തങ്ങള്‍ തയ്യാറാണെന്നും വെയ്ഡല്‍ സിഡിയു-സിഎസ്‌യു സഖ്യത്തെ അറിയിച്ചു. ഈ നിര്‍ദേശം ക്രിസ്ത്യന്‍ ഡെമോക്രോറ്റിക് യൂണിയന്‍ (സിഡിയു) നേതാവ് ഫ്രീഡ്‌റീഷ് മേര്‍ട്‌സ് നേരത്തെ തന്നെ തള്ളിയിരുന്നു.
advertisement
തങ്ങള്‍ യാഥാസ്ഥിതിക-സ്വാതന്ത്ര്യവാദികളാണെന്ന് എഎഫ്ഡി മുമ്പും പറഞ്ഞിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യയശാസ്ത്രത്തോട് പ്രതിബദ്ധത പുലര്‍ത്തുന്ന കക്ഷിയാണ് എഎഫ്ഡിയെന്നും പാര്‍ട്ടി നേതാക്കള്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ ക്യാബിനറ്റ് അംഗങ്ങളും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും എഎഫ്ഡിയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ജനങ്ങളുടെ അഭിലാഷം നടപ്പിലാക്കുന്നതിനായി സിഡിയു-സിഎസ്‌യു തന്റെ പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വിസമ്മതിക്കുകയാണെങ്കില്‍ നാല് വര്‍ഷം കഴിഞ്ഞ് നടക്കുന്ന തിരഞ്ഞെടുപ്പില്‍ എഎഫ്ഡി അവരെ മറികടക്കുമെന്ന് വെയ്ഡല്‍ പറഞ്ഞു.
ആലീസ് വെയ്ഡലിന് കീഴിലുള്ള എഎഫ്ഡി
ആലീസ് വെയ്ഡലിന് കീഴില്‍ തങ്ങളുടെ പ്രതിഛായയില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ എഎഫ്ഡി ശ്രമിച്ചിരുന്നു. നാസിഭരണത്തേയും ഹോളോകോസ്റ്റ് ചരിത്രത്തെയും വെള്ളപൂശാന്‍ ശ്രമിച്ച എഎഫ്ഡിയ്ക്ക് മേല്‍ സര്‍ക്കാര്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എഎഫ്ഡിയെ രാഷ്ട്രീയ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ ആലീസ് വെയ്ഡല്‍ ശ്രമിച്ചു. മറ്റ് ഉന്നതനേതാക്കളുമായുള്ള ടെലിവിഷന്‍ സംവാദങ്ങളിലൂടെ പാര്‍ട്ടിയുടെ ജനപ്രീതി വര്‍ധിപ്പിക്കാന്‍ വെയ്ഡല്‍ കിണഞ്ഞു പരിശ്രമിച്ചു. കുടിയേറ്റവിരുദ്ധത, ഇസ്ലാം, ബഹുസ്വരത
എന്നിവയ്‌ക്കെതിരെ ആഞ്ഞടിച്ച എഎഫ്ഡിയ്‌ക്കെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയോട് ചായ്‌വ് പ്രകടിപ്പിക്കുന്ന എഎഫ്ഡി കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും സംശയം പ്രകടിപ്പിക്കുന്നു. റഷ്യന്‍ ബന്ധമുള്ള വ്യാജവിവര ക്യാംപെയ്ന്‍ എഎഫ്ഡി അനുകൂല വീക്ഷണങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകര്‍ന്നു. തൊണ്ണൂറുകളില്‍ സമ്പന്നരായ പാശ്ചാത്യ ശക്തികള്‍ ഉപയോഗിച്ചതും സോവിയറ്റ് കാലഘട്ടത്തിനോടുള്ള ഗൃഹാതുരത്വവും നിലനില്‍ക്കുന്ന കിഴക്കന്‍ ജര്‍മനിയിലെ വിവിധ പ്രദേശങ്ങളില്‍ 30 ശതമാനത്തിന് മുകളില്‍ വോട്ട് നേടാന്‍ എഎഫ്ഡിയ്ക്ക് സാധിച്ചു. ജര്‍മനിയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ വോട്ടര്‍മാര്‍ക്കിടയിലും സ്വാധീനം ചെലുത്താന്‍ എഎഫ്ഡിയ്ക്ക് സാധിച്ചു. എഎഫ്ഡി നേതാവ് ആലീസ് വെയ്ഡലിന്റെ കുടുംബ പശ്ചാത്തലവും ഇതിന് വളമേകി. ശ്രീലങ്കന്‍ വംശജയായ ഒരു സ്ത്രീയാണ് ആലീസിന്റെ പങ്കാളി. ഇതും എഎഫ്ഡിയ്ക്ക് തിരഞ്ഞെടുപ്പില്‍ ഗുണകരമായി.