എന്നാല്‍ 4,800 കിലോമീറ്റര്‍ ദൂരം താണ്ടിയുള്ള ഒരു പ്രണയമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയ ചര്‍ച്ച ചെയ്യുന്നത്. പ്രണയിനി ജര്‍മ്മനിയിലും കാമുകന്‍ അങ്ങ് നൈജീരിയയില്‍ നിന്നുമാണ്. എന്നാല്‍ ഇവരുടെ പ്രണയം സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കി.
ലൗവ് ഡോണ്ട് ജഡ്ജ് എന്ന ഷോയിലാണ് ഇരുവരും തങ്ങളുടെ പ്രണയകഥയെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ നേരിട്ട വിമര്‍ശനങ്ങളെ കുറിച്ചും തുറന്നുപറഞ്ഞിരിക്കുന്നത്.
സോഷ്യല്‍ മീഡിയ വഴിയാണ് നൈജീരിയയില്‍ നിന്നുള്ള സിപ്രിയന്‍ സാറയെ പരിചയപ്പെടുന്നത്. അവളുടെ ലാളിത്യത്തിലും കുതിരകളോടുള്ള സ്‌നേഹത്തിലും സിപ്രിയന്‍ ആകൃഷ്ടനായി. പരസ്പരം സന്ദേശങ്ങള്‍ അയക്കുകയും അവരുടെ ബന്ധം ശക്തമാകുകയും ചെയ്തു. സാറ തന്റെ മുന്‍ ബന്ധം ഉപേക്ഷിച്ചതോടെ ഇരുവരും കൂടുതല്‍ അടുത്തു.
advertisement
സാംസ്‌കാരികമായി വലിയ അന്തരമുണ്ടായിട്ടും അവരുടെ ബന്ധം തുടര്‍ന്നു. സാറ സിപ്രിയനെ കാണാനായി രഹസ്യമായി ബെനിന്‍ റിപ്പബ്ലിക്കിലേക്ക് പറന്നു. അവരുടെ ആദ്യ കൂടിക്കാഴ്ച തന്നെ പഴയൊരു സുഹൃത്തിനെ വീണ്ടും കണ്ടുമുട്ടിയതുപോലെയായിരുന്നുവെന്ന് ഇരുവരും പറയുന്നു. തങ്ങള്‍ ഒരിക്കലും ദമ്പതികളാണെന്ന് പറഞ്ഞിട്ടില്ലെന്നും അത് സ്വാഭാവികമായി സംഭവിച്ചുവെന്നും സാറ ഓര്‍ക്കുന്നു.
യാത്ര കഴിഞ്ഞ തിരിച്ചെത്തി രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ സാറ ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. എന്നാല്‍ വിസയില്ലാത്തതിനാല്‍ സിപ്രിയന് ജര്‍മ്മനിയിലേക്ക് പോകാന്‍ കഴിഞ്ഞില്ല. സാറ തന്റെ കുഞ്ഞിന് ജന്മം നല്‍കി. ഫേസ് ടൈം വഴി പ്രസവം സിപ്രിയന്‍ കണ്ടു. നാല് മാസങ്ങള്‍ക്കുശേഷം സാറ കുഞ്ഞിനോടൊപ്പം ആഫ്രിക്കയിലേക്ക് മടങ്ങി. അങ്ങനെ അവരുടെ രണ്ടാമത്തെ കൂടിക്കാഴ്ചയില്‍ ഒരു പുതിയ അതിഥി കൂടി അവര്‍ക്കിടയിലേക്ക് എത്തി.
എന്നാല്‍ ഓണ്‍ലൈന്‍ പ്രണയങ്ങള്‍ ഇന്നത്തെ കാലത്ത് സാധാരണമാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സാറയുടെയും സിപ്രിയന്റെയും ബന്ധം വളരെയധികം വിമര്‍ശനങ്ങള്‍ നേരിട്ടു. ചിലര്‍ അവരുടെ ബന്ധത്തെ സംശയത്തോടെയാണ് നോക്കുന്നത്. സാറ വൈകാതെ സിംഗിള്‍ അമ്മയാകുമെന്നും സിപ്രിയന്‍ ജര്‍മ്മന്‍ വിസയ്ക്ക് വേണ്ടിയാണ് അവരോട് അടുത്തതെന്നും സോഷ്യല്‍ മീഡിയ ട്രോളി.
എന്നാല്‍ ഇതിനെല്ലാം ഇടയിലും കഴിഞ്ഞ മൂന്ന് വര്‍ഷമായി അവര്‍ ഒരുമിച്ച് ജീവിക്കുന്നു. ഇരുവരും ഇപ്പോള്‍ ജര്‍മ്മനിയിലാണ് താമസിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ദമ്പതികള്‍ തങ്ങളുടെ ജീവിതം പങ്കിടുകയും ചെയ്തു. എന്നാല്‍ വിമര്‍ശനങ്ങള്‍ ഇപ്പോഴും തുടരുന്നു. അതേസമയം, നമ്മെ വിധിക്കുന്നവര്‍ക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും അവര്‍ക്ക് യഥാര്‍ത്ഥ സ്‌നേഹവും രോഗശാന്തിയും ലഭിക്കട്ടെയെന്നും സിപ്രിയന്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കി.
