ഗ്യാലറിയിലേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്ന 51കാരനായ മ്യൂസിയം ജീവനക്കാരനാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത്. സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ചാണ് ഇദ്ദേഹം തന്റെ ചിത്രം ഗ്യാലറിയിലെ ഒഴിഞ്ഞ ചുമരില്‍ തൂക്കിയത്. മണിക്കൂറുകള്‍ കഴിഞ്ഞാണ് ഇക്കാര്യം സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. കൂടാതെ ഗ്യാലറിയില്‍ കയറുന്നതിന് ഇയാള്‍ക്ക് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രം ചുമരില്‍ തൂക്കുന്നതിനായി ഇദ്ദേഹം ചുമര്‍ ഡ്രില്‍ ചെയ്തിരുന്നു. മ്യൂസിയം വസ്തുക്കള്‍ക്ക് കേടുപാട് വരുത്തല്‍ വകുപ്പ് ചേര്‍ത്ത് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ പ്രതികരിച്ച് മ്യൂസിയം വക്താക്കളും രംഗത്തെത്തി.
advertisement
'' അദ്ദേഹം പണിയായുധങ്ങളുമായാണ് എത്തിയത്. ജീവനക്കാരനായതുകൊണ്ട് തന്നെ ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. മ്യൂസിയം ജീവനക്കാരനെന്ന നിലയില്‍ ഗ്യാലറിയില്‍ കയറാന്‍ അദ്ദേഹത്തിന് അനുമതിയുണ്ടായിരുന്നു'' മ്യൂസിയം വക്താവ് ടൈന്‍ നെഹ്ലര്‍ പറഞ്ഞു. ജീവനക്കാരനെതിരെ ക്രിമിനല്‍ കുറ്റം ചാര്‍ത്തി കേസെടുത്തിട്ടുണ്ടെന്ന് മ്യൂണിച്ച് പോലീസ് അറിയിച്ചു. രണ്ട് സ്‌ക്രൂ ഉപയോഗിച്ചാണ് ചുമരില്‍ ചിത്രം തൂക്കിയത്.
ഇതിന്റെ ഭാഗമായാണ് ചുമരിന് കേടുപാടുണ്ടായത്. ഏകദേശം 8000 രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് മ്യൂസിയം അധികൃതർ പറഞ്ഞു. അനുമതിയില്ലാതെയാണ് താന്‍ തന്റെ പെയിന്റിംഗ് മ്യൂസിയത്തില്‍ തൂക്കിയതെന്ന കാര്യം ജീവനക്കാരന്‍ സമ്മതിച്ചിട്ടുണ്ട്. ഒരു ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റു കൂടിയാണ് ഇദ്ദേഹം. നിരവധി പ്രശസ്ത ചിത്രകാരന്‍മാരുടെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ച മ്യൂസിയമാണ് പിനാകോതേക് ഡെര്‍ മോഡേണ്‍ മ്യൂസിയം. മാക്‌സ് ബെക്മാന്‍, പാബ്ലോ പിക്കാസോ, സാല്‍വദോര്‍ ദാലി, ഹെന്ററി മാറ്റിസി എന്നിവരുടെ ചിത്രങ്ങള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.